Worm Infection in Babes : പലപ്പോഴും കുട്ടികൾ നേരിടുന്ന ഒരു പ്രശ്നമാണ് വിരശല്യം. കൃത്യസമയത്ത് തന്നെ ചികിത്സ ഉറപ്പാക്കേണ്ട ഒന്നു കൂടിയാണിത്. കുട്ടികളിൽ മാത്രമല്ല മുതിർന്നവർക്കും ഈ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. സാധാരണയായി 19 വയസ്സ് വരെ ഉള്ളവരിലാണ് വിരശല്യം കൂടുതലായും കണ്ടുവരുന്നത്. കുട്ടികളുടെ വളർച്ച, ആരോഗ്യം, പഠനം എന്നിവയെ ദോഷകരമായി ഇത് ബാധിച്ചേക്കാം.
വിശപ്പില്ലായ്മ, ഓക്കാനം, വയറുവേദന, മലദ്വാരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ തുടങ്ങിയവയെല്ലാം ഇതിൻറെ ലക്ഷണങ്ങളായി കണക്കാക്കുന്നു. വീട്ടിൽ തന്നെ എളുപ്പത്തിൽ വിര ശല്യം മാറ്റുന്നതിനായി ഒരു ഒറ്റമൂലി നമുക്ക് തയ്യാറാക്കാവുന്നതാണ്. ഇത് ഉണ്ടാക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ ത്രിഫല പൊടിയും പനിക്കൂർക്ക ഇലയും ആണ്. വയറ് സംബന്ധമായ എല്ലാവിധ പ്രശ്നങ്ങൾക്കും ഗുണം ചെയ്യുന്ന ഒന്നാണ് ത്രിഫല പൊടി. പല ആയുർവേദ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും ഇത് ഉപയോഗിക്കാറുണ്ട്.
നമ്മുടെ വീടുകളിലും പരിസരങ്ങളിലും ധാരാളമായി കണ്ടുവരുന്ന ഒന്നാണ് പനിക്കൂർക്കയില. ഔഷധഗുണങ്ങളാൽ സംബന്ധമായ ഈ ഇല പല രോഗങ്ങൾക്കും പരിഹാരമാകുന്നു. പനിക്കൂർക്കയില വാട്ടി അതിന്റെ നീര് എടുക്കുക അതിലേക്ക് അല്പം ത്രിഫല പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് കാലത്തും വൈകീട്ടും കഴിക്കാവുന്നതാണ്. തുടർച്ചയായി മൂന്ന് ദിവസം ഇത് കഴിച്ചാൽ വിരശല്യം.
പൂർണ്ണമായും ഇല്ലാതാകും. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ശരീരത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നവയാണ് ഇതിലെ ചേരുവകൾ. വയറു സംബന്ധമായ എല്ലാ പ്രശ്നങ്ങളും ഇതുമൂലം മാറിക്കിട്ടും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.
Pingback: മൂലക്കുരു മാറ്റാൻ ഇതിലും നല്ല വഴി വേറെയില്ല.. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്..| Causes of piles in male