Toothache Home Remedy

ഇതൊന്നു ഉപയോഗിച്ച് നോക്കൂ.. എത്ര കഠിനമായ പല്ലുവേദനയും മാറിക്കിട്ടും…| Toothache Home Remedy

Toothache Home Remedy : പല്ലുവേദന വരാത്തവർ വളരെ കുറവാണ്. സാധാരണയായി വരുന്ന വേദനയാണെങ്കിലും ചിലപ്പോൾ ഇത് അസഹനീയമാണ്. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഇത് അനുഭവപ്പെടുന്നു. പല്ലുകളിൽ പോട് അഥവാ കാവിറ്റി ഉള്ളവർക്ക് ഇടയ്ക്കിടെ വരാറുണ്ടാവും. കാലക്രമേണ പല്ലുകളിൽ ഉണ്ടാവുന്ന ഈ പോഡ് പല്ലുകളെ നശിപ്പിക്കുന്നു. മധുര പലഹാരങ്ങൾ എന്തെങ്കിലും കഴിക്കുമ്പോൾ പഞ്ചസാരയിൽ നിന്ന് പുറപ്പെടുന്ന ആസിഡുകൾ പല്ലിൻറെ ഉപരിതലത്തിൽ ഒട്ടിപ്പിടിക്കാൻ കാരണമാകുന്നു.

ഇത് ബാക്ടീരിയകളുമായി ചേർന്ന് പ്ലാക്കുകൾ ആയി രൂപപ്പെടുന്നു ഇവ പല്ലിന്റെ ഇനാമുകളിൽ ധാതുക്കളെ നീക്കം ചെയ്ത് പോഡുകൾ രൂപപ്പെടാൻ കാരണമാകുന്നു. കൂടുതൽ ചോക്ലേറ്റുകൾ കഴിക്കുന്ന കുട്ടികളിൽ ഇങ്ങനെ ഉണ്ടാവാറുണ്ട്. പല്ലുകൾ വളരെ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ ഒരു പരിധിവരെ ഈ പ്രശ്നം ഇല്ലാതാക്കാൻ സാധിക്കും. പല്ലിലെ പോഡ്,വേദന,മോണ പഴുപ്പ് എന്നിവയ്ക്ക് വീട്ടിൽ ചെയ്യാവുന്ന.

ചില പൊടിക്കൈകൾ ഉണ്ട്. ഇവ വലിയ ആശ്വാസം നൽകുന്നവയുമാണ്. വീടുകളിൽ ലഭ്യമാകുന്ന കുരുമുളക് വെളുത്തുള്ളി ഗ്രാമ്പു ഈ മൂന്ന് ചേരുവകൾ ഉപയോഗിച്ച് വേദന മാറ്റാവുന്നതാണ്. ഇവ മൂന്നും കൂടി അല്പം വെള്ളം ചേർത്ത് നന്നായി ചതച്ചെടുക്കുക. പല്ലിൻറെ വേദനയുള്ള ഭാഗത്ത് ഈ മിശ്രിതം വെച്ചു കൊടുക്കുക.

കുറച്ച് സമയം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ വായ കഴുകുക. ഇങ്ങനെ ചെയ്യുന്നത് വേദനയ്ക്ക് ആശ്വാസം ലഭിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുന്നത് മൂലം പല്ലിന്റെ പോടുകൾ മാറാൻ സഹായകമാകും. ഇത് തയ്യാറാക്കുന്ന രീതി വിശദമായി അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply