Major Causes of Migraine : ഒരിക്കലെങ്കിലും തലവേദന വരാത്തവരായി ആരും ഉണ്ടാവില്ല. പല കാരണങ്ങൾ കൊണ്ടും ചില ആളുകൾക്ക് ഇടയ്ക്കിടെ തലവേദന ഉണ്ടാവുന്നു. തലവേദന വന്നാൽ അത് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ തീർച്ചയായും തടസ്സപ്പെടുത്തും. കഠിനമായ വേദന വരുമ്പോൾ പലരും സംശയിക്കാറുണ്ട് ഇത് മൈഗ്രേൻ ആണോ എന്ന്. സാധാരണ തലവേദനയോട് ഏകദേശം സാമ്യമുള്ള ഒന്നാണ് മൈഗ്രൈൻ. സാധാരണ തലവേദനയും മൈഗ്രേനും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്.
സാധാരണ തലവേദന മുഖത്ത് അല്ലെങ്കിൽ കഴുത്തിൽ വേദന ഉണ്ടാകുന്നതാണ്. ഇത് നെറ്റി മുതൽ തലയ്ക്ക് ചുറ്റും കഠിനമായ വേദന ഉണ്ടാവുന്നു. എന്നാൽ മൈഗ്രൈൻ ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്. ഇത് പലപ്പോഴും ആവർത്തിച്ചു ഉണ്ടാകുന്നു. തലവേദന ഉണ്ടാകുന്നതിന് ഒന്നോ രണ്ടോ ദിവസം മുൻപ് തന്നെ ന്യൂറോളജിക്കൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
ഇതിനെ മൈഗ്രേൻ സ്റ്റേജ് എന്ന് പറയുന്നു. വിഷാദം, ഹൈപ്പർ ആക്ടിവിറ്റി, കുറഞ്ഞ ഊർജ്ജനില, ഭക്ഷണത്തോടുള്ള അസത്തി, ക്ഷീണം, കഴുത്തിലെ കാഠിന്യം എന്നിവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ. മൈഗ്രേൻ ഉണ്ടാവുമ്പോൾ സാധാരണയായി തലയുടെ ഒരുവശത്ത് ആയിരിക്കും കടുത്ത വേദന. ചർദ്ദി, പ്രകാശം, തീവ്രമായ ശബ്ദം എന്നിവയൊക്കെയാണ് മൈഗ്രേൻ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങൾ.
ഒരു ന്യൂറോളജിസ്റ്റിന്റെ സഹായത്തോടെ ഇതിൻറെ യഥാർത്ഥ കാരണം കണ്ടെത്തുകയും ചികിത്സ തേടുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഓരോരുത്തരുടെയും കാര്യത്തിൽ മൈഗ്രേൻ ഉള്ള കാരണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. സമ്മർദ്ദം, ഭക്ഷണം, കാലാവസ്ഥയിലെ മാറ്റം, കഫീനിന്റെ ഉപയോഗം, മദ്യപാനം, നിർജലീകരണം എന്നിവയെല്ലാം ചില പ്രധാന കാരണങ്ങളാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.
Pingback: സൗന്ദര്യമുള്ള മുടി ലഭിക്കാനായി ദിവസവും ഇത് ചെയ്താൽ മതി...| A home remedy for black hair