Skin whitening home remedies : മുഖസൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. ഇതിനുവേണ്ടി വിപണിയിൽ ലഭ്യമാകുന്ന ഏതുതരം ഉൽപ്പന്നങ്ങളും ഉപയോഗിക്കാൻ തയ്യാറായവരാണ് മിക്കവരും. എന്നാൽ പലരും നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് മുഖക്കുരുവിന് ശേഷം ഉണ്ടാവുന്ന കറുത്ത പാടുകൾ. ഒരാഴ്ചയ്ക്കുള്ളിൽ മാറുന്ന മുഖക്കുരു വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല എന്നാൽ ഇതുമൂലം ഉണ്ടാകുന്ന കരിവാളിപ്പും വടുക്കളും മുഖത്തിന്റെ സൗന്ദര്യത്തിന് തന്നെ ഭീഷണി ആകുന്നു.
ഇത് മറക്കുന്നതിനായി പുറത്തേക്ക് പോകാൻ ഒരുങ്ങുമ്പോൾ പലരും ചെയ്യുന്നത് ഫൗണ്ടേഷനുകളും കൺസിഡറുകളും ഉപയോഗിക്കുക എന്നതാണ്. എന്നാൽ ഇവയൊക്കെ ചർമ്മത്തിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. പ്രകൃതിദത്തമായ രീതിയിൽ പാടുകളും കരിവാളിപ്പും മാറ്റുന്നതാണ് ഏറ്റവും ഉത്തമം. കൗമാരക്കാരിൽ കൂടുതലായി കണ്ടുവരുന്ന മുഖക്കുരു 30 കഴിഞ്ഞവരിലും കാണുന്നു.
പല കാരണങ്ങൾ കൊണ്ട് മുഖക്കുരു ഉണ്ടാവുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹോർമോണുകളുടെ വ്യതിയാനം. ചില രോഗങ്ങളുടെ ഫലമായും മുഖത്ത് കരിവാളിപ്പ് ഉണ്ടാവാം. കൂടാതെ ചില മരുന്നുകളുടെ അമിത ഉപയോഗവും ചർമ്മത്തിന്റെ നിറംമങ്ങുന്നതിന് കാരണമാകുന്നു. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ആയുർവേദ ഉത്പന്നങ്ങൾ മുഖസൗന്ദര്യത്തിനായി ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. മരുന്നു കടകളിൽ ലഭ്യമാക്കുന്ന കുങ്കുമാദി ലേപം മുഖത്തെ കരിവാളിപ്പ് മാറുന്നതിന് ഏറ്റവും നല്ലതാണ്.
കുട്ടികളെ കുളിപ്പിക്കാൻ ഉപയോഗിക്കുന്ന നാൽപ്പമരാദി എണ്ണയും നിറം വർദ്ധിപ്പിക്കുന്നതിനും കരിവാളിപ്പ് മാറ്റുന്നതിനും സഹായകമാകുന്നു. ഇവ രണ്ടുംകൂടി ചേർത്ത് കറുത്ത പാടുകൾ ഉള്ള ഭാഗത്ത് പുരട്ടി കൊടുക്കുക. തുടർച്ചയായി കുറച്ചു ദിവസം ഇങ്ങനെ ചെയ്യുന്നത് നിറം വയ്ക്കുന്നതിനും പാടുകൾ അകറ്റുന്നതിനും സഹായിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.