Gas trouble malayalam : ഇന്ന് പലരും ദഹനസംബന്ധമായ പല പ്രശ്നങ്ങളും നേരിടുന്നു. നമ്മുടെ ദഹന സംവിധാനത്തിൽ വയറിന് താഴെ സ്ഥിതിചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വൻകുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ ഭവൽ എന്ന് പറയുന്നു. ഈ ഭാഗങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ഇറിറ്റബിൾ ഭവൽ സിൻഡ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. വയറുവേദന, വയറിൽ ഗ്യാസ് നിറയുക, വയറിളക്കം, മലബന്ധം, ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകണം.
എന്ന് തോന്നൽ, നെഞ്ചിരിച്ചൽ, വിശപ്പില്ലായ്മ, ദഹനക്കേട്, ഛർദ്ദി, ഓക്കാനം തുടങ്ങിയവയെല്ലാമാണ് ഈ രോഗാവസ്ഥ മൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ. ചിലപ്പോൾ മലബന്ധവും ചിലപ്പോൾ വയറിളക്കവും ഇവ രണ്ടും ചേർന്ന് ഉണ്ടാവുന്നതാണ് ഈ രോഗത്തിൻറെ പ്രത്യേകത. കുട്ടികളിൽ ആണെങ്കിൽ പരീക്ഷയ്ക്ക് പോകുന്നതിനു മുൻപും മുതിർന്നവരിൽ എവിടേക്കെങ്കിലും യാത്ര പോകുന്നതിനു മുൻപായി ടോയ്‌ലറ്റിൽ പോകണമെന്ന.
തോന്നൽ പലരെയും അലട്ടുന്ന പ്രശ്നമാണ്. ഈ രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ പലതാണ്. തലച്ചോറും കുടലുകളും തമ്മിലുള്ള സന്ദേശങ്ങൾ കൈമാറുന്ന നാഡീവ്യൂഹങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലം ശരീരം ചിലപ്പോൾ ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളോട് അമിതമായി പ്രതികരിക്കും. കുടലിൽ ബാക്ടീരിയയുടെ അമിതവളർച്ചയും ഇതിന് കാരണമാണ്.
ശരീരത്തിന് ഗുണകരമായ ലക്ഷക്കണക്കിന് മൈക്രോബുകൾ വയറിലുണ്ട്. ഇവയുടെ താളാത്മക ചലനത്തിലൂടെ ആണ് ദഹനപ്രക്രിയ നടക്കുന്നത്. ഈ ചലനത്തിൽ ഉണ്ടാവുന്ന ചെറിയൊരു മാറ്റം പോലും അതിനെ സാരമായി ബാധിക്കുന്നു. ചില ഭക്ഷണപദാർത്ഥങ്ങളും ഐബിഎസിന് കാരണമാകാം. പഞ്ചസാരയോ എണ്ണയോ എരിവും കൂടുതൽ അടങ്ങിയ ഭക്ഷണവും ഈ പ്രശ്നങ്ങൾക്ക് കാരണമാകും. ഈ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.
https://youtu.be/y-sxeQChGa4