Stomach ulcer symptoms in malayalam

ശരീരത്തിലെ ഈ ലക്ഷണങ്ങൾ അസിഡിറ്റി ആവണമെന്നില്ല, വയറ്റിലെ അൾസർ നിസ്സാരക്കാരനല്ല…| Stomach ulcer symptoms in malayalam

Stomach ulcer symptoms in malayalam : ജീവിതശൈലിയിലെ പല മാറ്റങ്ങളും പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായി മാറുന്നു. അതിൽ തന്നെ ആരോഗ്യത്തിന് കൂടുതൽ പ്രശ്നം ഉണ്ടാക്കുന്ന ഒന്നാണ് അൾസർ. അന്നനാളം, ആമാശയം, ചെറുകുടൽ തുടങ്ങിയവയിൽ ഉണ്ടാകുന്ന വ്രണങ്ങൾ അൾസറിന് കാരണമായി മാറുന്നു. എച്ച് പൈ ലോറി എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന അണുബാധയാണ് അവസ്ഥയുടെ പ്രധാന കാരണം.

അൾസർ മൂലം ഉണ്ടാകുന്ന വേദന ഏതാനും മിനിറ്റുകൾ അല്ലെങ്കിൽ ചിലപ്പോൾ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്നു. ചില സന്ദർഭങ്ങളിൽ വേദന അത്ര പ്രകടമാവില്ല. പലരും വേദനയുണ്ടാവുമ്പോൾ ആശ്രയിക്കുന്നത് അന്റാസിഡുകളെയാണ് എന്നാൽ ഇവയൊക്കെ താൽക്കാലിക ആശ്വാസം മാത്രം പ്രധാനം ചെയ്യുന്നു. വേദന കൂടാതെ വയറ്റിലെ അൾസറിന്റെ മറ്റൊരു പൊതുവായ പ്രശ്നം ഓക്കാനുമാണ് ചിലർക്ക് ശർദ്ദിയും ഉണ്ടാവും.

എന്നാൽ ചില രോഗികളിൽ വിശപ്പില്ലായ്മ ഒരു പ്രധാന ലക്ഷണമാണ്. വയറ്റിൽ അൾസർ ഉള്ള രോഗികൾക്ക് വിശദീകരിക്കാൻ ആകാത്ത വിധം ശരീരഭാരം കുറയുന്നു. ഉറങ്ങുന്ന സമയത്ത് വയറ്റിലെ വേദന, ദഹനക്കേട്, വയറ്റിൽ എരിച്ചിൽ, വിശപ്പില്ലായ്മ, നെഞ്ചിരിച്ചിൽ തുടങ്ങിയവയാണ് ചില ലക്ഷണങ്ങൾ. കൃത്യമായ ചികിത്സയിലൂടെ അൾസർ ഭേദമാക്കാൻ സാധിക്കും രോഗം നിർണയിക്കുവാൻ ഒരു മെഡിക്കൽ പരിശോധന.

നടത്തേണ്ടത് അത്യാവശ്യമാണ്. എരിവുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, മദ്യപാനശീലമുപേക്ഷിക്കുക, സമ്മർദ്ദം അകറ്റുക, പുകവലി ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഈ രോഗാവസ്ഥയെ തടയാൻ സാധിക്കും. തുടക്കത്തിൽ തന്നെ രോഗം നിർണയിക്കാൻ സാധിച്ചാൽ പല സങ്കീർണതകളും ഒഴിവാക്കാൻ കഴിയും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.