Constipation home remedies for adults : ഇന്നത്തെ കാലത്ത് മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് മലബന്ധം.ഒരു വ്യക്തിക്ക് പുറന്തള്ളാൻ പ്രയാസമുള്ള കഠിനമായ മലം ഉള്ള അവസ്ഥയാണ് മലബന്ധം. വൻകുടലിലെ ഭക്ഷണത്തിൽ നിന്ന് ധാരാളം വെള്ളം ആഗ്രഹം ചെയ്യുമ്പോൾ ഇത് സാധാരണയായി സംഭവിക്കുന്നു. നാളത്തിലൂടെ പതുക്കെ നീങ്ങുന്നു കൂടുതൽ വെള്ളം ആകിരണം ചെയ്യപ്പെടും ഇത് മലം വരണ്ടതും കഠിനവും ആക്കുന്നു. വയറുവേദന, വീർപ്പുമുട്ടൽ, ഓക്കാനം, വിശപ്പില്ലായ്മ, മലം പുറത്തേക്ക് പോകാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളാണ്.
ഇതുമൂലം ഉണ്ടാവുന്നത്. മലബന്ധം ഉണ്ടാവുന്നതിന് പല കാരണങ്ങളുമുണ്ട്. ഭക്ഷണത്തിലെ നാരിന്റെ അഭാവം ദഹനപ്രക്രിയയെ ബാധിക്കുന്നു. നാരുകൾ എളുപ്പത്തിൽ മലവിസർജനം നടത്താനും മലബന്ധം തടയാനും സഹായിക്കുന്നു. പഴങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾ തുടങ്ങി നാരുകൾ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുക. ശാരീരിക പ്രവർത്തനങ്ങൾ മെറ്റബോളിസത്തെ ഉയർന്ന നിലയിൽ നിലനിർത്തുകയും മലവിസർജനം.
സുസ്ഥിരമാക്കുകയും ചെയ്യുന്നു. പ്രായമായവരിലും കിടപ്പു രോഗികളിലും മലബന്ധം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ചില മരുന്നുകളുടെ അമിത ഉപയോഗവും ഇതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അലുമിനിയം അടങ്ങിയ അന്റാസിഡുകൾ, കാൽസ്യം ചാനൽ തടയുന്ന മരുന്നുകൾ തുടങ്ങിയവയെല്ലാം മലബന്ധത്തിന് കാരണമാകുന്നു. ചില ആളുകൾക്ക് പാലും പാലുൽപന്നങ്ങളും മലബന്ധം ഉണ്ടാക്കും.
ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ ഒരു സ്ത്രീയെ മലബന്ധത്തിന് കൂടുതൽ വിധേയമാക്കും. കഫീൻ അടങ്ങിയ സോഡകളും പാനീയങ്ങളും നിർജലീകരണം ഉണ്ടാക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നത് ഇതിൻറെ സാധ്യത കുറയ്ക്കും. ചില രോഗങ്ങൾ വൻകുടൽ, മലാശയം, മലദ്വാരം എന്നിവയിലൂടെ മലം നീക്കുന്നത് മന്ദഗതിയിൽ ആക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.