ഏത്തപ്പഴം ഇങ്ങനെ കഴിച്ചാൽ മാത്രമേ മുഴുവൻ ഗുണങ്ങളും ലഭിക്കുകയുള്ളൂ, പലർക്കും ഇത് അറിയില്ല…| Banana benefits and side effects

Banana benefits and side effects : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം. ഇത് പല രീതിയിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. പുഴുങ്ങിയും നെയ്യ് ചേർത്ത് വേവിച്ചു നുറുക്കാക്കിയും എല്ലാം ഏത്തപ്പഴം ഉപയോഗിക്കുന്നു. പച്ചക്കായയെക്കാളും പഴുത്ത ഏത്തപ്പഴം കഴിക്കാനാണ് ഇഷ്ടം. നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ഇത്. ശരീരത്തിന് ആവശ്യമായ എല്ലാ മിനറലുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകൾ, കാൽസ്യം, വൈറ്റമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ്.

ഏത്തപ്പഴം. നല്ല പഴുത്ത ഏത്തപ്പഴം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ മാറുന്നതിന് സഹായകമാകുന്നു . പുഴുങ്ങിയ പഴമാണ് കഴിക്കുന്നതെങ്കിൽ അതിൽ ധാരാളമായി കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടാവും എന്നാൽ വൈറ്റമിൻ സിയുടെ അളവ് കുറയുകയാണ് ചെയ്യുന്നത്. നല്ലതുപോലെ പഴുത്ത ഏത്തപ്പഴം കഴിക്കുന്നത് മൂഡ് ഓഫ് മാറുന്നതിന് ഏറെ നല്ലതാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഏത്തപ്പഴം വളരെ ഉപകാരപ്രദമാണ് ഇതുവഴി ഹൃദയത്തിൻറെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു.

പഠിക്കുന്ന കുട്ടികൾക്ക് പഴുത്ത ഏത്തപ്പഴം നൽകുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുവാൻ സഹായകമാകുന്നു. തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് അധികം പാകമാകാത്ത ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴമാണ് ഏറ്റവും നല്ലത്. ഇതിൽ ധാരാളമായി വിറ്റാമിൻ ബി സിക്സ് അടങ്ങിയിട്ടുണ്ട് ടൈപ്പ് ടു പ്രമേഹം വരുന്നത് തടയാൻ ആകുന്നു. തടി കുറയ്ക്കാനും പെട്ടെന്ന് വിശപ്പ് തോന്നാതിരിക്കാനും ക്ഷീണമകറ്റാനും.

ഇത് ഏറെ ഗുണം ചെയ്യുന്നു. പുഴുങ്ങിയ പഴത്തിൽ നെയ്യ് ചേർത്ത് കഴിക്കുന്നത് വിളർച്ച പോലുള്ള രോഗങ്ങൾ മാറുന്നതിന് ഏറെ നല്ലതാണ്. കറുത്ത തൊലിയോടെയുള്ള ഏത്തപ്പഴം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കും. ഒരുപാട് ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ഏത്തപ്പഴം എന്നാൽ അത് കഴിക്കേണ്ട രീതിയെ കുറിച്ച് വ്യക്തമായ അറിവുണ്ടാവണം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.

Scroll to Top