നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കൊളുത്തി ദിവസവും പ്രാർത്ഥിക്കുന്നവരാണ് അല്ലെങ്കിൽ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ്. അങ്ങനെ പ്രാർത്ഥിക്കുമ്പോൾ ഈശ്വരനോട് പറയാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. അങ്ങനെ ചെയ്താൽ നാല് ഇരട്ടി ദോഷമായിരിക്കും നമുക്ക് ഉണ്ടാവുക. ഈശ്വരനോട് നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് ഒരിക്കലും മറ്റൊരാൾ തകരണം എന്നോ മറ്റൊരാൾക്ക് എന്തെങ്കിലും ആപത്ത് വരുത്തണമെന്നോ പ്രാർത്ഥിക്കാൻ പാടുള്ളതല്ല.
ശത്രു എത്ര ക്രൂരനും ആയിക്കോട്ടെ അദ്ദേഹത്തിൻറെ പ്രവർത്തി നമ്മളെ തകർക്കുന്നതും ആയിക്കോട്ടെ ഒരിക്കലും നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് മറ്റൊരാളുടെ തകർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ പാടുള്ളതല്ല. അവർ അങ്ങനെ എന്തെങ്കിലും കർമ്മം ചെയ്തിട്ടുണ്ടെങ്കിൽ ഈശ്വരന്റെ കോടതിയിൽ അതിനുള്ള തീർപ്പ് ഉണ്ടാവും. താൻ പാതി ദൈവം പാതി എന്നാണല്ലോ, നമ്മൾ കഠിനാധ്വാനം ചെയ്തിട്ടാണ് പ്രാർത്ഥിക്കുന്നത് എങ്കിൽ മാത്രമേ അതിനുള്ള ഗുണം.
ലഭിക്കുകയുള്ളൂ. നമ്മളുടെ പകുതി ചെയ്യാതെ ഒരിക്കലും ഈശ്വരനോട് പലതും ആവശ്യപ്പെടുന്നത് തെറ്റായ കാര്യമാണ്. ദൈവത്തെ പരീക്ഷിക്കുന്നത് ആയിട്ടുള്ള വാക്കുകൾ ഒരിക്കലും പറയാൻ പാടുള്ളതല്ല. ഉദാഹരണത്തിന് ദൈവം ഉണ്ടെങ്കിൽ അത് നടത്തി തരും ദൈവത്തെ വെല്ലുവിളിക്കുന്നതിന് രീതിയിലുള്ള പദ പ്രയോഗങ്ങൾ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല.
അതുപോലെതന്നെ ഒരു വ്യക്തി മരിച്ചു കഴിയുമ്പോൾ അയാൾ എത്ര ക്രൂരനും ആയിക്കോട്ടെ അയാൾക്ക് അങ്ങനെ തന്നെ വേണം, ചെയ്തതിനുള്ള ശിക്ഷ ലഭിച്ചു എന്നീ പ്രയോഗങ്ങൾ ഒരിക്കലും അരുത്. നമ്മൾ എന്തെങ്കിലും വഴിപാടുകൾ നേരുകയാണെങ്കിൽ അത് നടന്നു കഴിയുമ്പോൾ ആ ക്ഷേത്രത്തിൽ പോയി ഭഗവാനോട് നന്ദി പറയേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.
https://youtu.be/RKrZw04WtDc