Check if these symptoms are present

ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉറപ്പിച്ചോളൂ, നിങ്ങൾക്ക് ഭാവിയിൽ പ്രമേഹം ഉണ്ടാവാം…| Check if these symptoms are present

Check if these symptoms are present : ഇന്നത്തെ കാലത്ത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഡയബറ്റിസ് അഥവാ പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇത് ഉല്പാദിപ്പിക്കുന്നത്. ഇന്ന് വളരെ സാധാരണമായി കാണുന്ന ഒരു രോഗം കൂടിയാണിത്. ഒരു രോഗാവസ്ഥയിൽ ഉപരി പ്രമേഹം വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്.

പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ ഇരിക്കുകയും അതുവഴി വേണ്ടത്ര ഇൻസുലിൻ ശരീരത്തിൽ ഉത്പാദിപ്പിക്കാതെ വരുകയും ചെയ്യുമ്പോഴാണ് ടൈപ്പ് വൺ പ്രമേഹം പിടിപെടുന്നത്. ഇത് കൂടുതലായും കുട്ടികളിലും ചെറുപ്പക്കാരിലും ആണ് കാണപ്പെടുന്നത്. ഇത്തരത്തിലുള്ള രോഗികൾക്ക് ജീവിതം മുഴുവനും ഇൻസുലിൻ കുത്തിവെക്കേണ്ടതായി വരുന്നു.

ഇൻസുലിൻ ഉത്പാദനത്തിന്റെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന തകരാറുമൂലം ആണ് പ്രമേഹം ഉണ്ടാവുന്നതെങ്കിൽ അതിനെ ടൈപ്പ് ടു പ്രമേഹം എന്നു പറയാം. പ്രമേഹ രോഗികളിൽ 90% വും ഇത്തരത്തിലുള്ളവയാണ്. പാൻക്രിയാസ് ഗ്രന്ഥിയുടെ തകരാറ് മൂലമാണ് ഇത് ഉണ്ടാവുന്നതെങ്കിൽ അതിനെ ടൈപ്പ് ത്രീ എന്നു പറയുന്നു. പാൻക്രിയാസ് മാറ്റിവയ്ക്കുകയോ സീറോയിഡുകളുടെ അമിത ഉപയോഗം കാരണം പാൻക്രിയാസ് പ്രവർത്തനരഹിതം.

ആവുകയോ ചെയ്യുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഗർഭകാല പ്രമേഹം എന്നാണ് ടൈപ്പ് ഫോർ പ്രമേഹം അറിയപ്പെടുന്നത്. ക്ഷീണം, തളർച്ച, മങ്ങിയ കാഴ്ച, അണുബാധ, കൈകളിലും കാലുകളിലും അനുഭവപ്പെടുന്ന തരിപ്പ്, ശരീരഭാരം കുറയുക, അമിതമായ ദാഹവും വിശപ്പും, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, പതുക്കെ ഉണങ്ങുന്ന മുറിവുകൾ തുടങ്ങിയവയെ എല്ലാമാണ് സാധാരണയായി പ്രമേഹത്തിന്റെ ലക്ഷണങ്ങൾ. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.

https://youtu.be/fml6sO4MCuo