ഗുരുവായൂരപ്പന്റെ പ്രസിദ്ധരായ ഭക്തരിൽ ഒരാളാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതർ. തൻറെ ജീവിത അവസാനം വരെ ഗുരുവായൂരപ്പന്റെ ഭക്തനായി ജീവിച്ചു മരിച്ചു. 1896 സെപ്റ്റംബർ ഒന്നിന് പാലക്കാട് ജില്ലയിലെ കോട്ടായി എന്ന ഗ്രാമത്തിൽ ചെമ്പൈ അഗ്രഹാരത്തിൽ ജനിച്ചു. ശ്രുതി മധുരമായ ശബ്ദം കൊണ്ട് ശാസ്ത്രീയ സംഗീതത്തിൽ അദ്ദേഹം അത്ഭുതം തീർത്തു. ശാസ്ത്രീയ സംഗീതത്തിൽ അഗാധമായ പാണ്ഡിത്യം, സ്വരശുദ്ധി, ശ്രുതി ബന്ധത, മധുരമായ ഉയർന്ന ആവർത്തിയിലുള്ള ശബ്ദം.
എന്നിങ്ങനെ അദ്ദേഹത്തിൻറെ പ്രത്യേകതകൾ ആയിരുന്നു. രണ്ടാമത്തെ വയസ്സിൽ അരങ്ങേറ്റം കുറിച്ച് അദ്ദേഹം 70 വർഷത്തോളം തൻറെ സംഗീത ജീവിതം നയിച്ചു. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് ആത്മീയതയുടെ ജീവിതം നയിച്ചു. ജീവിതത്തിലെ എല്ലാ ഉയർച്ചയ്ക്കും കാരണമായി കരുതിയിരുന്നത് ഗുരുവായൂരപ്പനെ ആയിരുന്നു. എന്നാൽ ഒരിക്കൽ ഈ അതുല്യ കലാകാരന് തൻറെ ശബ്ദം നഷ്ടപ്പെട്ടു.
അച്ഛന്റെയും ചേട്ടന്റെയും കൂടെയാണ് ഗുരുവായൂരിൽ ചെമ്പൈ കച്ചേരി നടത്തുക. ഒരു ഗുരുവായൂർ ഏകാദശി നാളിൽ ആയിരുന്നു അദ്ദേഹം ഇത്തരത്തിൽ ഭഗവാന് മുന്നിലായി പാടുന്നത്. കച്ചേരി കഴിഞ്ഞ് അവിടെ നിന്ന് ഇറങ്ങിയപ്പോൾ കുറച്ചു പോലീസുകാരെയാണ് അദ്ദേഹം കണ്ടത്. കച്ചേരി ബുക്ക് ചെയ്യുവാൻ ആയിരുന്നു അവർ വന്നിരുന്നത് അതിനുശേഷം എല്ലാ ഏകാദശി നാളിലും.
അദ്ദേഹം ഗുരുവായൂരിൽ കച്ചേരി നടത്തുമായിരുന്നു. എന്നാൽ ഒരു ദിവസം ഏകാദശി നാളിൽ മറ്റൊരു കച്ചേരിയിൽ പാടുന്നതിനായി വാക്കു കൊടുത്തു. മറന്നതിനെ തുടർന്നായിരുന്നു അദ്ദേഹം മറ്റൊരു സദസ്സിൽ പാടാൻ ഇരുന്നത് പക്ഷേ പാടാൻ സാധിച്ചില്ല അദ്ദേഹത്തിൻറെ ശബ്ദം നഷ്ടമായി. തന്റെ ഓർമ്മക്കുറവ് കാരണം തെറ്റ് തിരിച്ചറിഞ്ഞ ഭാഗവതർ ഗുരുവായൂരിലേക്ക് പാഞ്ഞു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.