Fisher health issue treatment : ഇന്നത്തെ കാലത്ത് നിരവധി ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ഫിഷർ അഥവാ മലദ്വാരത്തില വിള്ളൽ. ഒട്ടുമിക്ക ആളുകളും ഇത് പൈൽസ് അഥവാ മൂലക്കുരു എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്താറുള്ളത് എന്നാൽ ഇതിൻറെ വേദനയുടെ കാഠിന്യം കാരണം ചിലരെങ്കിലും ഇത് കാൻസർ ആണോ എന്ന് സംശയിച്ചു പോകാറുമുണ്ട്. പല ആളുകൾക്കും ഇത് തുറന്നു പറയാനും ചികിത്സിക്കുവാനും മടിയാണ് അതുകൊണ്ടുതന്നെ ഈ രോഗം മൂർച്ഛിച്ചു കഴിയുമ്പോഴാണ്.
മിക്ക ആളുകളും ചികിത്സ തേടുക. മലദ്വാരത്തിലെ അവസാനഭാഗത്ത് ഉണ്ടാകുന്ന ചെറിയ പൊട്ടലുകൾ ആണ് ഫിഷർ എന്ന് പറയുന്നത്. ഇത് മലം പോകുവാൻ പ്രയാസം ഉണ്ടാക്കുകയും മലം പോകുമ്പോൾ തീവ്രമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. രക്തസ്രാവം, കടച്ചിൽ, ചൊറിച്ചിൽ, അതികഠിനമായ വേദന, മലം പോവാനുള്ള പ്രയാസം, മലം പോയി കഴിഞ്ഞാൽ മണിക്കൂറുകൾ ഓളം നീണ്ടുനിൽക്കുന്ന വേദന, ആ ഭാഗത്തെ മുറിപ്പാട് തുടങ്ങിയവയൊക്കെയാണ് ഇതുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ.
ശരിയായ ശോധന ഇല്ലാത്തതിന്റെ ഫലമായി ഫലം കുറയ്ക്കുകയും മലദ്വാരത്തിലെ അവസാനഭാഗം പൊട്ടുകയും ചെയ്യുന്നത് കൊണ്ടാണ് പ്രധാനമായും ഈ രോഗം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ മലബന്ധം ഇല്ലാതാക്കാനും ശോധന ശരിയാക്കുന്നതിനുമായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഡയറ്റിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉപയോഗിക്കുക.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും മലബന്ധം പൂർണ്ണമായി അകറ്റുവാൻ സഹായകമാകും. ധാരാളമായി വെള്ളം കുടിക്കുക. മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ എന്നിവ പരമാവധി ഒഴിവാക്കേണ്ടതുണ്ട്, ദിവസേന കുറച്ച് സമയം വ്യായാമതിനായി മാറ്റിവയ്ക്കുക എന്നിങ്ങനെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ രോഗം വരാതെ തടയാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക.