Thyroid symptoms in malayalam : മനുഷ്യ ശരീരത്തിലെ നിരവധി പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ചിത്രശലഭത്തിന്റെ ആകൃതിയിൽ കഴുത്തിന് താഴെയാണ് ഇതെന്ത് കാണപ്പെടുന്നത്. ഈ ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും വൈകല്യങ്ങൾ സംഭവിച്ചാൽ അത് ഉല്പാദിപ്പിക്കുന്ന ഹോർമോണുകളിലും വ്യത്യാസം അനുഭവപ്പെടും. രക്തത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ അളവിൽ ഉണ്ടാകുന്ന നേരിയ വ്യത്യാസം പോലും നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഹോർമോണിന്റെ അളവ് കുറഞ്ഞു പോകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോസിസം എന്ന് പറയുന്നത്.
ഇത് ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ നിരവധിയാണ്. അമിതവണ്ണം, അമിതമായ ക്ഷീണം, ശബ്ദത്തിൽ ഉണ്ടാകുന്ന പതർച്ച, മുഖത്തും കാലിലും നീര്, മുടികൊഴിച്ചിൽ, വന്ധ്യത, മലബന്ധം എന്നിങ്ങനെ നിരവധി ലക്ഷണങ്ങൾ ശരീരത്തിൽ കാണിച്ചുതരുന്നു. പലപ്പോഴും ഇത്തരത്തിലുള്ള രോഗലക്ഷണങ്ങൾ കാണുമ്പോഴാണ് തൈറോയിഡുകൾ ടെസ്റ്റ് ചെയ്യപ്പെടുന്നത്. എന്നാൽ തൈറോയ്ഡ് ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കപ്പെടുമ്പോൾ.
ഹൈപ്പർ തൈറോയ്ഡിസം എന്ന അവസ്ഥയുണ്ടാകുന്നത്.അമിതമായ വിശപ്പ്, ശരീരഭാരം കുറയുക, അമിതമായി വിയർക്കുക, ഹൃദയമിടിപ്പ് വർദ്ധിക്കുക, ആർത്തവ ക്രമക്കേടുകൾ, ഉറക്കക്കുറവ്, കണ്ണ് പുറത്തേക്ക് തള്ളി വരിക, വിറയൻ, ആകാംക്ഷ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മുടിയുടെയും ചർമ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ് ഹോർമോണുകൾ അനിവാര്യമാണ്. കഴുത്തിൽ നീർക്കെട്ട്, മുഴപോലെ കാണപ്പെടുക, ശബ്ദം അടയുക എന്നിവയെല്ലാം തൈറോയ്ഡ്.
പ്രശ്നങ്ങളുടെ ലക്ഷണങ്ങളാണ്. ഇത് കൂടാതെ സന്ധികളിലും പേശികളിലും വേദനയും അനുഭവപ്പെടാം. തൈറോയ്ഡ് ഹോർമോണുകളുടെ അളവിൽ ഉണ്ടാകുന്ന വ്യത്യാസം കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റിക്ക് കാരണമാകുന്നു. തൈറോയ്ഡ് രോഗം പൂർണമായി മാറില്ല എന്നതാണ് പലരുടെയും വിശ്വാസം എന്നാൽ കൃത്യമായ ചികിത്സ നേടിയാൽ ലക്ഷണങ്ങളെ നിയന്ത്രിച്ചു നിർത്തുവാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കാണുക.