വീട്ടിൽ വിളക്ക് കത്തിക്കുന്നവർ ഉറപ്പായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക, വീട്ടിൽ ഐശ്വര്യം നിറയും…

ഹിന്ദു വിശ്വാസപ്രകാരം വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുന്നു. എന്നാൽ എത്ര തിരിയിട്ട് കത്തിക്കണം എങ്ങനെ കത്തിക്കണം എന്നുള്ള സംശയം എല്ലാം പലർക്കും ഉണ്ടാകുന്നതാണ്. നിലവിളക്ക് കത്തിക്കുന്നതിനും നെയ്യ് വിളക്ക് കത്തിക്കുന്നതിനും ചില രീതികൾ ഉണ്ട് അത്തരത്തിൽ ചെയ്താൽ മാത്രമേ ഗുണം ലഭിക്കുകയുള്ളൂ. ഒരു കാരണവശാലും ഒറ്റ തിരിയിട്ടു കൊണ്ട് വിളക്ക് കത്തിക്കുവാൻ പാടുള്ളതല്ല. അങ്ങനെ ഒരു ദിശയിലേക്കാണ് വിളക്ക് കത്തിക്കുന്നത്.

എങ്കിൽ ഒരു തിരിക്ക് പകരം രണ്ട് തിരികൾ ഇടുക. ഇത്തരത്തിലുള്ള വിളക്കാണ് പ്രഭാതത്തിൽ കിഴക്ക് ദർശനമായി വീടുകളിൽ കത്തിക്കേണ്ടത്. സന്ധ്യയ്ക്ക് കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓരോ തിരികൾ ഇട്ട് വിളക്ക് കത്തിക്കേണ്ടതാണ്. മൂന്ന് അഞ്ച് എന്നീ രീതിയിലും തിരികൾ ഇട്ട് വീട്ടിൽ കത്തിക്കാവുന്നതാണ്. കിഴക്ക്, പടിഞ്ഞാറ്, വടക്ക് കിഴക്ക്, കിഴക്ക് പടിഞ്ഞാറ് എന്നീ ദിശകളിൽ വേണം വീടുകളിൽ വിളക്ക് കത്തിക്കുവാൻ. നിലവിളക്ക് കത്തിക്കുന്നതിനു.

പുറമേ വീടുകളിൽ നെയ് വിളക്ക് കൂടി കത്തിക്കുന്നത് വളരെ മഹത്വമായ ഒന്നാണ്. പഞ്ചമുഖമുള്ള നെയ് വിളക്കാണ് വളരെ മഹത്വമായി കരുതപ്പെടുന്നത്. വിളക്കെണ്ണയ്ക്ക് പകരമായി ശുദ്ധമായ എള്ളെണ്ണയും വെളിച്ചെണ്ണയും ഉപയോഗിക്കുന്നത് പുക കുറവുള്ള എണ്ണകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഐശ്വര്യപൂർണ്ണമായി കണക്കാക്കുന്നത്. വിളക്കണയ്ക്കുമ്പോൾ ഊതിക്കെടുത്തുന്നവർ ഉണ്ടാവാം എന്നാൽ അങ്ങനെ ചെയ്യുന്നത് വളരെ ദോഷകരമാണ്.

തിരി എണ്ണയിലേക്ക് വലിച്ചു കെടുത്തുകയോ പൂവു കൊണ്ട് വിളക്ക് കെടുത്തുകയോ ചെയ്യാം. ശരീരശുദ്ധിയോടു കൂടിയും മനശുദ്ധിയോടു കൂടിയും വിളക്ക് കത്തിക്കുന്നതാണ് ഒരു വീടിൻറെ ഐശ്വര്യം. കുടുംബത്തോടൊപ്പം നിലവിളക്കിനു മുന്നിലായി ഇരുന്ന് പ്രാർത്ഥിക്കുന്നതും ഐശ്വര്യ പ്രദമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Scroll to Top