ഈ പഴം ഇങ്ങനെ കഴിച്ചാൽ തടിയും വയറും വേഗത്തിൽ കുറയും, അത്തിപ്പഴത്തിന്റെ ഔഷധഗുണങ്ങൾ…| Benefits of figs

Benefits of figs : ആരോഗ്യകരമായ ഭക്ഷണമാണ് ശരീരത്തിന്റെ ഊർജ്ജം. ചില ചെറിയ ഭക്ഷണ വസ്തുക്കൾ നാം പ്രതീക്ഷിക്കാത്ത അത്ര ഗുണങ്ങൾ നൽകും. ഇത്തരത്തിൽ ഒന്നാണ് അത്തിപ്പഴം. ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ് ഇത്. ആരോഗ്യഗുണത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ തന്നെ. ഉണങ്ങിയ അത്തിപ്പഴത്തിന് ആണ് കൂടുതൽ ഗുണങ്ങൾ. ഏറെ പോഷകഗുണങ്ങളും ആരോഗ്യഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ പഴത്തിൽ ഒമേഗ ത്രി, ഒമേഗ സിക്സ് എന്നീ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്.

മാംഗനീസ്, കാൽസ്യം, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം, വൈറ്റമിൻ കെ തുടങ്ങിയ പല പോഷകങ്ങളും അത്തിപ്പഴത്തിൽ ഉണ്ട്. അത്തിപ്പഴത്തേക്കാൾ ഇതിൻറെ ഉണങ്ങിയ രൂപമായ ഫിഗാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത്. ഇത് പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കാം. പച്ചയ്ക്ക് കഴിക്കുമ്പോൾ ധാരാളം ജലാംശം ഉണ്ടാകും. എന്നാൽ ഉണങ്ങുമ്പോൾ അത് കുറയും.

ഹൃദയസംബന്ധമായ അസുഖങ്ങൾ ഒഴിവാക്കാൻ ഫിഗ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ സോഡിയത്തേക്കാൾ കൂടുതൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഉയർന്ന രക്തസമ്മർദ്ദത്തെ തടയാൻ സഹായകമാണ്. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഈ പഴം ഗുണം ചെയ്യും. നാരുകളാൽ സമ്പന്നമായതുകൊണ്ടുതന്നെ ദഹനം മെച്ചപ്പെടുത്തുന്നതിനും കുടൽ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അത്തിപ്പഴം ഇതാണ്.

ശരീരത്തിലെ ഇൻസുലിന്റെ അളവ് നിയന്ത്രിച്ച് പ്രമേഹത്തെ തടുക്കാൻ സഹായിക്കുന്നു. ശരീരത്തിന് ഊർജ്ജം നൽകാൻ കഴിക്കുന്ന മികച്ച ഫലങ്ങളിൽ ഒന്നാണിത്. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ഇരുമ്പും ക്ഷീണം മാറാനും ഊർജ്ജം ലഭിക്കാനും ഏറെ നല്ലതാണ്. തടി കുറയ്ക്കാൻ ഇത് കുതിർത്ത് കഴിക്കുന്നത് ഗുണം ചെയ്യും. അത്തിപ്പഴത്തിന്റെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.

Scroll to Top