തുടർച്ചയായി വായ്പുണ്ണ് വരുന്നവർ സൂക്ഷിക്കുക അല്ലെങ്കിൽ അത് ക്യാൻസർ വരെയായി മാറാം…| Best mouth ulcer treatment

Best mouth ulcer treatment : ജനസംഖ്യയുടെ 20 മുതൽ 50 ശതമാനത്തെ ബാധിക്കുന്ന വളരെ സാധാരണയായി ഒരു വദനരോഗമാണ് വായ്പുണ്ണ്.രോഗപ്രതിരോധശേഷിയിൽ വരുന്ന വ്യതിയാനങ്ങൾ ആണ് ഇതിന് കാരണമാകുന്നത്. ഏകദേശം 40% ആളുകളിൽ പാരമ്പര്യമായി കണ്ടുവരുന്നു. മൂർച്ചയുള്ള പല്ല് ടൂത്ത് ബ്രഷ് എന്നിവ മൂലം ഉണ്ടാകുന്ന പരിക്കുകൾ കാരണവും ഇത് ഉണ്ടാവാം. ചില അണുബാധകളും വായ്പുണ്ണിന് കാരണമാകുന്നു. വേദനസംഹാരികൾ പോലുള്ള ചില ഇനം മരുന്നുകളും ഈ രോഗാവസ്ഥയുടെ കാരണമാണ്.

അയാൾ, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ കുറവുമൂലവും ഇതുണ്ടാവാം. വറുത്തതും പൊരിച്ചതും മസാലയും എരിവും കൂടുതലുള്ള ആഹാരസാധനങ്ങൾ സോഡാ പോലുള്ള പാനീയങ്ങൾ ചില സോഫ്റ്റ് ഡ്രിങ്കുകൾ ഇവയെല്ലാം വായ്പുണ്ണ് വരുന്നതിനുള്ള ചില കാരണങ്ങളാണ്. ആർത്തവ സംബന്ധമായ ഹോർമോൺ വ്യതിയാനങ്ങൾ, ചില ടൂത്ത്പേസ്റ്റുകളിലെ കെമിക്കലുകൾ തുടങ്ങിയവയെല്ലാം വായ്പുണ്ണ് എല്ലാ പ്രായക്കാരിലും എത്തുന്നതിന്.

കാരണമാകുന്നു. വേദനയുള്ള വൃത്താകൃതിയിലുള്ള ചെറിയ മുറിവുകൾ ആണിത്. മുറിവുകളുടെ മധ്യഭാഗം മഞ്ഞനിറവും ചുറ്റും ചുവപ്പു നിറവും ആയിരിക്കും. ലക്ഷണങ്ങൾ നോക്കി രോഗം നിർണയിക്കാവുന്നതാണ് മറ്റേതെങ്കിലും രോഗത്തിൻറെ ലക്ഷണം ആകാം എന്ന സംശയമുണ്ടെങ്കിൽ അതാത് രോഗത്തിനുള്ള പരിശോധനകളും വേണ്ടിവരും.

രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ അവ ഒഴിവാക്കുകയോ ചികിത്സ തേടുകയോ ചെയ്യുക. വായ നല്ല ശുചിയായി വയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. വായിലെ ശുചിത്വം മുറിവുകൾ ഭേദമാകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. മുറിവുകളുടെ വേദന കുറയ്ക്കാനും രോഗശമനം വേഗത്തിൽ ആക്കാനും ഇന്ന് ലേസർ ചികിത്സകൾ ലഭ്യമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Scroll to Top