ഈ ഭക്ഷണങ്ങളാണ് ഫാറ്റി ലിവർ വരുന്നതിന്റെ കാരണം, ഇത് പൂർണ്ണമായും ഒഴിവാക്കൂ…| Causes of fatty liver

Causes of fatty liver : മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ അഥവാ ലിവർ. ശരീരത്തിലെ ഓരോ അവയവങ്ങൾക്കും അതിന്റേതായ ധർമ്മം ഉണ്ട്. നിരവധി സങ്കീർത്തന പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു ആന്തരിക അവയവം കൂടിയാണിത്. ആമാശയത്തിന്റെ മുകളിൽ വലതുഭാഗ ആയിട്ടാണ് കരൾ സ്ഥിതി ചെയ്യുന്നത്. ദഹന പ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ഉല്പാദിപ്പിക്കുന്നത് കരളിലാണ്. മാലിന്യങ്ങളെയും മറ്റ് ആവശ്യമില്ലാത്ത വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ ഇത് വളരെ സഹായിക്കുന്നു.

കരളിനെ ബാധിക്കുന്ന രോഗങ്ങൾ അതിൻറെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നു. അത്തരത്തിൽ കരളിന് തകരാർ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ.കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. മദ്യപിക്കുന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ ആരോഗ്യ പ്രശ്നം ഇന്ന് മദ്യപിക്കാത്തവരിലും കുട്ടികളിൽ പോലും കണ്ടുവരുന്നു.

ജീവിതശൈലിയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളാണ് അതിന്റെ പ്രധാന കാരണം. അനാരോഗ്യകരമായ ഭക്ഷണ രീതിയും വ്യായാമ കുറവും ഫാറ്റി ലിവർ എന്ന രോഗത്തെ വ്യാപകമാക്കുന്നു. മോശം ഭക്ഷണക്രമം, അമിതഭാരം എന്നിവ മൂലം ഉണ്ടാകുന്ന അമിതമായ കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടി അത് കരളിൻറെ പ്രവർത്തനത്തെ തകരാറിലാക്കും. കരൾ കൃത്യമായി പ്രവർത്തിക്കാതെ വരുമ്പോൾ ശരീരത്തിൽ ചില ലക്ഷണങ്ങൾ കാണപ്പെടുന്നു.

കാലുകളിൽ ഉണ്ടാകുന്ന വീക്കം കരൾ രോഗത്തിൻറെ സൂചനയാണ്. കണങ്കാലിൽ നിന്ന് വീക്കം പാദങ്ങളിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണ്. വയർ എപ്പോഴും വിയർക്കുന്നത് അപകടകരമായ ലക്ഷണമാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിസാരമായി തള്ളിക്കളയരുത്. ഒട്ടുമിക്ക കരൾ രോഗങ്ങൾക്കും തുടക്കത്തിൽ ലക്ഷണങ്ങൾ ഉണ്ടാവുകയില്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.

×