മൂലക്കുരു മാറ്റാൻ ഇതിലും നല്ല വഴി വേറെയില്ല.. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്..| Causes of piles in male

Causes of piles in male : ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് പൈൽസ് അഥവാ മൂലക്കുരു. മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാക്കുന്ന വീക്കമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തികൾക്ക് വലിച്ചൽ ഉണ്ടാകുമ്പോൾ ആ ഭാഗത്ത് കനം കുറയുകയും പൈൽസ് ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള രക്തക്കുഴലുകളുടെ മുകളിൽ കൂടുതൽ മർദ്ദം ഉണ്ടാവുമ്പോൾ അവ പൊട്ടി രക്തസ്രാവം ഉണ്ടാകാം.

അമിതവണ്ണം ഉള്ളവരിൽ ശരീരത്തിൻറെ മുഴുവൻ ഭാരവും ഉണ്ടാക്കുന്ന സമ്മർദ്ദം മലാശയത്തിലെ രക്തക്കുഴലുകളിൽ ബാധിച്ച് അവിടെ വീക്കം ഉണ്ടാകുന്നു. ചിലരിൽ പാരമ്പര്യമായും ഇത് കണ്ടുവരുന്നുണ്ട്. ജീവിതരീതിയിലെ തെറ്റായ മാറ്റങ്ങളാണ് ഇത് ചെറുപ്പക്കാർക്ക് ഇടയിൽ വ്യാപകമാകുന്നതിന് കാരണം. പൈൽസ് രണ്ട് തരത്തിലുണ്ട് ഒന്ന് ഇന്റേണൽ പൈൽസും രണ്ടാമത്തേത് എക്സ്റ്റേണൽ പൈൽസും.

മലദ്വാരത്തിനകത്ത് മലദ്വാരത്തിന്റെയും മലാശയത്തിന്റെ കീഴ്ഭാഗത്തെയും ലൈനിംഗിൽ ഉണ്ടാകുന്ന അവസ്ഥയാണ് ഇന്റേണൽ പൈൽസ്. ഇത് കാണാനോ സ്പർശിക്കാനോ സാധിക്കില്ല. രക്തസ്രാവം ഉണ്ടാകുന്നതാണ് ഇതിൻറെ പ്രധാന ലക്ഷണം. ചില സമയങ്ങളിൽ ഇതു വലുതായി മലദ്വാരത്തിൽ നിന്ന് പുറത്തേക്ക് വരുകയും സ്വയം അകത്തേക്ക് കയറി പോവുകയും ചെയ്യുന്നു.

മലദ്വാരത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ രൂപപ്പെടുന്നവയാണ് എക്സ്റ്റേണൽ പൈൽസ്. കടുത്ത വേദനയ്ക്ക് കാരണമാകുന്നു . കൂടാതെ രക്തസ്രാവവും ഉണ്ടാവും. മലദ്വാരത്തിന് ചുറ്റും ചൊറിച്ചിലും പുകച്ചിലും ഉണ്ടാവുന്നതാണ് ഏറ്റവും ആദ്യത്തെ ലക്ഷണം. സ്ഥിരമായി മലബന്ധവും വയറിളക്കവും ഉള്ളവരിൽ ഇത് കൂടുതലായി കാണുന്നു. കൂടുതൽ സമയം ഇരുന്നു ജോലി ചെയ്യുന്നവരിൽ ഈ രോഗഅവസ്ഥ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Comment

×