Colorectal cancer symptoms

ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ പറയാൻ മടിക്കരുത്.. ഇത് അപകടത്തിലേക്ക് നയിക്കും..| Colorectal cancer symptoms

Colorectal cancer symptoms : ഉദരാശയ രോഗങ്ങളിൽ ഏറ്റവും സങ്കീർണ്ണമായ ഒന്നാണ് മലാശയ അർബുദം അഥവ റെക്റ്റൽ കാൻസർ. ഇന്നത്തെ കാലത്ത് ഇത് ബാധിക്കുന്നവരുടെ എണ്ണം വളരെ അധികമായി കാണുന്നു. കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയാണ് ഇത്തരം രോഗങ്ങൾ ബാധിക്കുന്നത്. അമിതവണ്ണം വ്യായാമ കുറവ് പുകവലി മദ്യപാനം എന്നിവയെല്ലാം ഈ അർബുദത്തിന് കാരണമാകുന്നുണ്ട്. സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരാണ് ഈ രോഗത്തിൻറെ പിടിയിലാകുന്നത്.

മലാശയ ഭിത്തിയിൽ മുന്തിരിക്കുല ആകൃതിയിൽ കാണപ്പെടുന്ന പോളിപ്പുകൾ ആണ് ഇവ. വയറിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ, ഡയറിയ, മലബന്ധം ഇവയെല്ലാം ആണ് പ്രധാന ലക്ഷണങ്ങൾ. മലത്തിലുള്ള നിറവ്യത്യാസം ശ്രദ്ധിക്കേണ്ടതുണ്ട്. വിളർച്ച അതികഠിനമായ വയറുവേദന ശരീരത്തിലെ പല അസ്വസ്ഥതകൾ ശരീരഭാരം കുറയുന്ന അവസ്ഥ ക്ഷീണം ഇത്തരം ലക്ഷണങ്ങൾ ഇതിന്റേതാവാം.

പ്രായക്കൂടുതൽ ഉള്ളവരിലാണ് ഇത് കണ്ടിരുന്നത് എന്നാൽ ഇന്ന് ചെറുപ്പക്കാരിലും ഈ അസുഖം കണ്ടുവരുന്നു. നാരു കുറവുള്ള ഭക്ഷണം, മൈദയുടെ അമിതമായ ഉപയോഗം, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, അമിതഭാരവും പൊണ്ണത്തടിയും പാരമ്പര്യം ഇവയെല്ലാമാണ് പ്രധാന കാരണങ്ങൾ. ചിട്ടയായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണ രീതിയും ഉണ്ടെങ്കിൽ ഒരു പരിധി വരെ ഈ രോഗത്തെ തടയാൻ സാധിക്കും.

ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. തുടക്കത്തിൽ തന്നെ രോഗം കണ്ടെത്തുവാൻ സാധിച്ചെങ്കിൽ ചികിത്സിച്ചു മാറ്റാവുന്നതാണ്. ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ തേടുക. രോഗം മൂർചിച്ച് ചികിത്സിക്കുന്നതിനേക്കാളും എത്രയോ നല്ലതാണ് തുടക്കത്തിൽ കണ്ടെത്താൻ സാധിച്ചാൽ. മലാശയ അർബുദത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക. Video credit : Arogyam

Leave a Reply