Extreme fatigue reasons

എപ്പോഴും ഉറക്കം തൂങ്ങി നടക്കുന്നവർ അറിഞ്ഞിരിക്കുക, ഇത് ഒരു രോഗാവസ്ഥയുടെ തുടക്കമാണ്…| Extreme fatigue reasons

Extreme fatigue reasons : ആരോഗ്യകരമായ ശരീരത്തിന് വളരെ പ്രധാനപ്പെട്ടവയാണ് ആഹാരക്രമം, ജീവിതശൈലി, ജനിതക ഘടന എന്നിവയൊക്കെ. ശരീരത്തിലെ ഓരോ ഹോർമോണുകളും ഘടകങ്ങളും ആരോഗ്യം നിലനിർത്തുന്നതിൽ വളരെ വലിയ പങ്കു വഹിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ് ഇൻസുലിൻ ഇത് ഉൽപ്പാദിപ്പിക്കുന്നത് പാൻക്രിയാസ് ഗ്രന്ഥിയിലാണ്. പ്രമേഹം, കൊളസ്ട്രോൾ, ശരീരത്തിന്റെ പ്രതിരോധശേഷി കുറയുക തുടങ്ങി പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്ന ഒന്നാണ് ഇൻസുലിൻ പ്രതിരോധം. ഇന്ന് പല ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ്.

ഈ പ്രശ്നം ഉണ്ടാവുമ്പോൾ ശരീരം ചില ലക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുകയും മറവി കൂടുകയും ചെയ്യുന്നത് ശരീരം ഇൻസുലിനെ പ്രതിരോധിക്കുന്നതിന്റെ സൂചനയാണ്. ഇടയ്ക്കിടെ വിശപ്പ് തോന്നുക, ഭക്ഷണം കഴിച്ചിട്ടും വിശപ്പ് അനുഭവപ്പെടുക, ശരീരഭാരം കുറയ്ക്കാനുള്ള ബുദ്ധിമുട്ട്, ഉറക്കം, ക്ഷീണം, അലസത തുടങ്ങിയവയെല്ലാം ഇൻസുലിൻ റെസിസ്റ്റൻസിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. ഇത് ഒരുപക്ഷേ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം.

എപ്പോഴും ഉറക്കം തൂങ്ങിയിരിക്കുന്നതും ഭക്ഷണം കഴിച്ചതിനുശേഷം ഉള്ള അമിതമായ ക്ഷീണവും ശരീരത്തിന്റെ ഊർജ്ജത്തിൽ പെട്ടെന്നുണ്ടാകുന്ന വർദ്ധനയും കുറവും ഇതെല്ലാം പ്രതിരോധത്തെ ഇൻസുലിൻ. ശരീരം ഇൻസുലിനോട് വേണ്ടരീതിയിൽ പ്രതികരിക്കാതെ വരുമ്പോൾ രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യാതെ ഇതിലേക്ക് നയിക്കപ്പെടുന്നു. ജീവിതശൈലി കൊണ്ട് ഇവയെ പ്രതിരോധിക്കാൻ സാധിക്കും.

വ്യായാമം ചെയ്യുന്നത് ശരീരത്തിൻറെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഒരേ രീതിയിലുള്ള വ്യായാമങ്ങൾക്ക് പകരം വ്യത്യസ്ത രീതിയിലുള്ള വ്യായാമങ്ങൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു. എല്ലാ പേശികൾക്കും അധ്വാനം കിട്ടുന്ന രീതിയിൽ വ്യായാമങ്ങൾ തിരഞ്ഞെടുക്കുക. ഈ രോഗാവസ്ഥയെ കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.

https://youtu.be/KO4of3MKdcU