ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകണമെന്ന തോന്നൽ ശീലമല്ല രോഗമാണ്.. ഈ രോഗത്തെക്കുറിച്ച് അറിയാം..| Gas problem remedies

Gas problem remedies : പലർക്കും ഉള്ള ഒരു പ്രശ്നമാണ് ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകണം എന്നത്. എവിടെയെങ്കിലും പോകാൻ നിൽക്കുമ്പോൾ ടോയ്‌ലറ്റിൽ പോകാനുള്ള തോന്നൽ, ഭക്ഷണം കഴിച്ചാൽ ഉണ്ടാകുന്ന ഇത്തരം തോന്നൽ പലരും ഇതിനെ ശീലമായും ശീലക്കേടായും വിവരിക്കുമെങ്കിലും മെഡിക്കൽ രംഗം ഇതിനെ ഒരു രോഗാവസ്ഥയാണ് കണക്കാക്കുന്നത്. ഇറിറ്റബിൾ ഭവല്‍ സിൻഡ്രം എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. ഈ രോഗാവസ്ഥ ഉള്ളവരിൽ കാണുന്ന പ്രധാന ലക്ഷണമാണ് അനീമിയ, കഠിനമായ ക്ഷീണം അനുഭവപ്പെടുക.

ദഹനപ്രക്രിയയിലെ മാറ്റങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഇത്. നമ്മുടെ ശരീരത്തിലെ കുടലിന്റെ താളാത്മകമായ ചലനത്തിലൂടെയാണ് ഭക്ഷണത്തിലെ ആവശ്യമുള്ള വസ്തുക്കൾ ശരീരത്തിലേക്ക് വലിച്ചെടുത്ത് ബാക്കിയുള്ളത് മലമായി പുറന്തള്ളുന്നത്. എന്നാൽ ഈ താളാത്മക ചലനം നടക്കുന്നില്ലെങ്കിൽ. ഈ അവസ്ഥ ഉണ്ടായാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നില്ല.

കുടലിന്റെ ചലനത്തിനും ദഹനരസത്തിന്റെ ഉത്പാദനത്തിനും ഉണ്ടാവുന്ന പ്രശ്നങ്ങൾ ആണ് ഇതിന് കാരണമാകുന്നത്. ഈ ആരോഗ്യ പ്രശ്നം ഉള്ളവർക്ക് അമിതമായ ഉൽക്കണ്ട, ഡിപ്രഷൻ എന്നീ പ്രശ്നങ്ങൾ ഉണ്ടാകും. സെറാട്ടോണിൻ എന്ന ഹോർമോണിന്റെ ഉൽപാദനം അമിതമാകുമ്പോഴും ഇതുണ്ടാവാം. ബ്രെയിനും കുടലുമായുള്ള ബന്ധമാണ് ഈ പ്രശ്നത്തിലേക്ക് നയിക്കുന്നത്.

മാനസിക സമ്മർദ്ദം കുറയുന്നതിലൂടെ ഈ പ്രശ്നം കുറയ്ക്കാൻ സാധിക്കും. ജങ്ക് ഫുഡ്, പ്രോസസ്സ് ഭക്ഷണങ്ങൾ, ഇറച്ചികൾ, പഞ്ചസാര എന്നിവ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. എരിവ്, പുളി, എണ്ണ മയം തുടങ്ങിയവ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.

Scroll to Top