Get red lips naturally : ഭംഗിയുള്ള ചുവന്ന ചുണ്ടുകൾ കൊതിക്കാത്തവരായി ആരും ഉണ്ടാവില്ല. പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് ഇതിന് പ്രാധാന്യം. സൗന്ദര്യത്തിന് വളരെ അധികം പ്രാധാന്യം നൽകുന്ന ഇന്നത്തെ തലമുറയിൽ മിക്കവരും അനുഭവിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ചുണ്ടിലെ കറുപ്പ് നിറം. ഇത് മറയ്ക്കുന്നതിനായി പലരും ലിപ്സ്റ്റിക് ഉപയോഗിക്കാറുണ്ട്. ഇവ ആരോഗ്യത്തിന് ദോഷകരം ആവുന്നു.
ചിലർക്ക് അത് ഉപയോഗിക്കാനുള്ള താല്പര്യക്കുറവ് കാരണം പ്രകൃതിദത്തമായ രീതികളാണ് പലരും അന്വേഷിക്കുന്നത് ചുണ്ടുകളിലെ കറുപ്പു നിറവും കരുവാളിപ്പും മാറുന്നതിന് പലതരം പൊടിക്കൈകൾ ഉണ്ട്. അതിൽ ഏറ്റവും അധികം റിസൾട്ട് കിട്ടുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ചുണ്ടിന്റെ വരൾച്ച മാറ്റുന്നതിനായി ആദ്യമായി ചെയ്യേണ്ടത് സ്ക്രബ്ബിംഗ് ആണ്.
ചുണ്ടിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനാണ് ഇത് ചെയ്യുന്നത്. പലതരം സ്ക്രബുകൾ വിപണിയിൽ ഉണ്ടെങ്കിലും വീട്ടിൽ സുലഭമായി ലഭ്യമാകുന്ന പഞ്ചസാരയും തേനും ആണ് ഏറ്റവും ഉത്തമം. അല്പം തേനിൽ പഞ്ചസാര ചേർത്ത് ചുണ്ടുകളിൽ അല്പനേരം സ്ക്രബ്ബ് ചെയ്തു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് മൂലം ചുണ്ടുകളിലേക്കുള്ള രക്തപ്രവാഹം വർദ്ധിക്കുന്നു. ഇത് ചുണ്ടുകളെ കൂടുതൽ മനോഹരം ആക്കും.
ചുണ്ടുകൾക്ക് ചുവന്ന നിറം ലഭിക്കുന്നത്തിനായി അല്പം റോസ് വാട്ടർ ഗ്ലിസറിനും ചേർത്ത് നന്നായി പുരട്ടുക. ഗ്ലിസറിൻ ചുണ്ടുകളിലെ ജലാംശം നഷ്ടപ്പെടുന്നത് തടയുന്നു. ഇത് തുടർന്ന് 15 ദിവസമെങ്കിലും ചെയ്യാൻ ശ്രമിക്കുക. ഇതിനോടൊപ്പം തന്നെ ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യം ആണ്. പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക. Video credit : Kerala Dietitian