ആരും കൊതിക്കുന്ന കട്ടിയുള്ള മുടി ലഭിക്കാൻ ഈ എണ്ണ മാത്രം മതി..| Hair growth in first use

Hair growth in first use : ചർമ്മ സൗന്ദര്യത്തിന് എന്നതുപോലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുടിയുടെ സൗന്ദര്യവും. മുടിയുടെ സൗന്ദര്യത്തിനും തിളക്കത്തിനും ആയി ഒരുപാട് ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയൊക്കെ താൽക്കാലികമായി ഫലം തരുന്നുവെങ്കിലും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും ഉത്തമം പ്രകൃതിദത്തമായ പദാർത്ഥങ്ങളാണ്. തലയിൽ എണ്ണ തേക്കുന്നത് ആ ഭാഗത്തേക്കുള്ള രക്തപ്രവാഹം വർദ്ധിക്കുകയും മുടിയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു.

ഉപയോഗിക്കുന്ന എണ്ണയുടെ ഗുണമനുസരിച്ച് മുടിക്ക് ആരോഗ്യവും സൗന്ദര്യവും ലഭിക്കും. നീളവും കട്ടിയുമുള്ള മുടി ലഭിക്കുന്നതിനായി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു എണ്ണയെ കുറിച്ചാണ് പറയാൻ പോകുന്നത്. ഈ എണ്ണ കാച്ചുന്നതിനായി മുരിങ്ങയില, കീഴാർനെല്ലി, ചെമ്പരത്തിപ്പൂവ്, ചെമ്പരത്തിയുടെ ഇല ഇവയെല്ലാം ആണ് ആവശ്യമായ സാധനങ്ങൾ. ഈ നാല് ചേരുവകളും നന്നായി അരച്ചെടുത്ത്.

ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഇട്ട് നന്നായി ചൂടാക്കുക. അതിലെ ജലാംശം എല്ലാം വറ്റി കറുത്ത നിറം ആകുന്നത് വരെ ഇളക്കിക്കൊടുക്കുക. ഇതിലേക്ക് ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഏകദേശം 20 മിനിറ്റോളം ഇവ രണ്ടും യോജിപ്പിച്ച് എടുക്കുക. എണ്ണയുടെ നിറം മാറുന്നത് അനുസരിച്ച് അതിൻറെ പാകം മനസ്സിലാക്കാൻ സാധിക്കും.

ചൂടാറിയതിനു ശേഷം ഇവ അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. വളരെയധികം ഗുണങ്ങൾ ഉള്ള ഈ എണ്ണ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുടിയിലും തലയോട്ടിയിലും ആയി തിരിച്ചു പിടിപ്പിക്കുക. ഏതു വളരാത്ത മുടിയും എളുപ്പത്തിൽ വളരും. ഇത് ഉണ്ടാക്കും വിധം മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.

https://youtu.be/blr0JMFLOQM

Leave a Comment

Scroll to Top