Heart failure symptoms : നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് ഹൃദയം. എന്നാൽ ഇന്നത്തെ കാലത്ത് ഹൃദയാരോഗ്യം ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുകയാണ്. പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ ഹൃദയത്തിൽ ഉണ്ടാവുന്നു. തെറ്റായ ജീവിതശൈലിയാണ് ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് ഒക്കെ കാരണമാകുന്നത്. ഇന്ത്യയിൽ ദിവസംതോറും ഹൃദയരോഗികളുടെ നിരക്ക് കൂടി വരുകയാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയാണ് ഇതിന്.
പ്രധാന ഭീഷണി. നെഞ്ചുവേദന, ക്ഷീണം, അമിതമായ ഹൃദയമിടിപ്പ്, പനി, തലകറക്കം, ബോധക്ഷയം, നെഞ്ചിൽ വിറയിൽ ഉണ്ടാവുക ഇവയെല്ലാമാണ് ഹൃദയത്തിൻറെ ആരോഗ്യം മോശമാണെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ. ഇന്ന് ചെറുപ്പക്കാരിൽ ഏറ്റവും അധികമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയത്തിലെ പേശികൾക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളിൽ തടസ്സമോ അതിന്റെ വലിപ്പം കുറയുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. കൂടിയ രക്തസമ്മർദ്ദം.
പ്രമേഹം ,വ്യായാമ കുറവ്, കൊളസ്ട്രോൾ, തെറ്റായ ഭക്ഷണരീതി, പുകവലി, വിഷാദം എന്നിവയൊക്കെയാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. അമിതമായി കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നവരിൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുകയും അത് ഹൃദയത്തിൻറെ ആരോഗ്യത്തിന് തന്നെ ഭീഷണി ആവുകയും ചെയ്യുന്നു. ബേക്കറി പദാർത്ഥങ്ങൾ, കൂടുതൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്സ്, ഫാസ്റ്റ് ഫുഡുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ, എണ്ണപ്പലഹാരങ്ങൾ.
എന്നിവ അധികമായി കഴിക്കുന്നത് പല രോഗങ്ങൾക്കും കാരണമാവാം. കൂടാതെ തുടർച്ചയായി കുറെ സമയം ഇരിക്കുന്നതും വ്യായാമക്കുറവും ഹൃദയത്തിൻറെ ആരോഗ്യത്തിന് ഭീഷണി ആകുന്നു. ഇത് കൂടാതെ ചിലരിൽ പ്രായം, പാരമ്പര്യം, ജനിതക ഘടകങ്ങൾ എന്നിവയാലും ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.