Heart failure symptoms

ഈ തെറ്റുകൾ ചെയ്താൽ ഹാർട്ട് ഫെയിലിയർ വേഗത്തിൽ ഉണ്ടാകും, നിസ്സാരമായി തള്ളിക്കളയരുത്…| Heart failure symptoms

Heart failure symptoms : ഇന്നത്തെ സമൂഹം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് ഹാർട്ട് ഫെയിലിയർ. ശരീരകോശങ്ങളെ പോഷിപ്പിക്കുന്നതിന് ആവശ്യമായ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാതെ വരുന്ന അവസ്ഥയാണ് ഹാർട്ട് ഫെയിലിയർ. ഹൃദയത്തെ ബലഹീനം ആക്കുന്ന ഒട്ടേറെ ഹൃദ്രോഗങ്ങളുടെ . ആകെ ഫലമാണ് ഇത്. ഹൃദയത്തിൻറെ ഇടതു കീഴറ സ്വീകരിക്കുന്ന രക്തത്തിൻറെ 50 ശതമാനത്തിലേറെ സാധാരണയായി പമ്പ് ചെയ്യുന്നുണ്ട്.

ഇത് കുറയുന്നതിനനുസരിച്ച് ഹാർട്ട് ഫെയിലിലെ തീവ്രത കൂടുന്നു. ഇടതു കീഴടയിലെ പേശികൾ ബലഹീനമായി ആവശ്യമായ രക്തം പമ്പ് ചെയ്യാതെ വരുമ്പോൾ രക്തചക്രമണം ദുർബലമാകുന്നതാണ് ഹാർട്ട് ഫെയിലിയറിന് പ്രധാനമായും കാരണമാകുന്നത് എന്നാൽ ചില രോഗികളിൽ പേശിബിദ്ധിയുടെ കട്ടി കൂടി വേണ്ട രീതിയിൽ രക്തം നിറയാതെ വരുന്നു ഇതും ഹാർട്ട് ഫീലിയറിന് കാരണമാവും.

ഹൃദയാഘാതം സംഭവിക്കുന്നത് മൂലം ഉണ്ടാകുന്ന ഒരു സങ്കീർണത എന്ന നിലയിൽ ഹൃദയസ്തംഭനവും ഹാർട്ട് ഫെയിലിയറും സംഭവിക്കുന്നു. ചെറുപ്പക്കാരാണ് ഇത് കൂടുതലായും ഇന്ന് നേരിടുന്നത്. കഠിനമായ നെഞ്ചുവേദന, അമിതമായി വിയർക്കുക, ഛർദ്ദിക്കാൻ തോന്നുക പോലുള്ള ലക്ഷണങ്ങളാണ് തുടക്കത്തിൽ കാണുക. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ആശുപത്രിയെ സമീപിച്ച് ആവശ്യമായ ചികിത്സ തേടുക.

നെഞ്ചിൽ ഒരു ഭാരം വെച്ചത് പോലുള്ള തോന്നൽ ആയാലും എരിച്ചിൽ ആയാലും ഇതിൻറെ ലക്ഷണമായി കണക്കാക്കാം. പണ്ടുകാലങ്ങളിൽ പ്രായമായവരിലും പുകവലിക്കാരിലും ആയിരുന്നു ഇത് കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇന്ന് ജീവിതശൈലിലെ തെറ്റായ മാറ്റങ്ങൾ കാരണം എല്ലാ പ്രായക്കാരിലും കണ്ടുവരുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.