മുഖക്കുരുവും കറുത്ത പാടുകളും വീട്ടിൽ തന്നെ മാറ്റാം.. മൂന്ന് ചേരുവകൾ മാത്രം മതി..| Homemade Neem Face Pack

Homemade Neem Face Pack : മുഖത്തിന്റെ സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുന്ന പല ഘടകങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുഖക്കുരു മൂലം ഉണ്ടാകുന്ന പാടുകൾ. മുഖക്കുരു പാടുകൾ, വടുക്കൾ, കരിവാളിപ്പ് എന്നിവ മുഖത്തിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കുന്നു. ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങിയും വിപണിയിൽ ലഭിക്കുന്ന പല ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു പലരും ഇത് ചികിത്സിക്കാറുണ്ട്.

എന്നാൽ ഇവയൊക്കെ താൽക്കാലിക ഫലം മാത്രമേ നൽകുന്നുള്ളൂ എന്നതാണ് വാസ്തവം. കെമിക്കലുകൾ അടങ്ങിയ പല ഉൽപ്പന്നങ്ങളും ചർമ്മത്തിന്റെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും നല്ലത് പ്രകൃതിദത്തമായ രീതികളാണ്. മുഖത്തെ കരുവാളിപ്പും പാടുകളും അകറ്റി നിറവും തിളക്കവും വർദ്ധിപ്പിക്കുന്നതിനായി ഒരു ഫെയ്സ് പാക്ക് നമുക്ക് പരിചയപ്പെടാം.

ഇതിന് ഏറ്റവും പ്രധാനമായി വേണ്ടത് ആര്യവേപ്പില ആണ്. കറ്റാർവാഴ, ആര്യവേപ്പില, പച്ചമഞ്ഞൾ എന്നിവ മൂന്നും നന്നായി അരച്ചെടുക്കുക. തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകി ഈ പാക്ക് ഇടാവുന്നതാണ്. കുറച്ചുസമയം കൈകൊണ്ട് മസാജ് ചെയ്തു കൊടുക്കുക, ഇങ്ങനെ ചെയ്യുന്നത് മൂലം രക്തയോട്ടം വർദ്ധിക്കുകയും പാക്ക് നന്നായി മുഖത്ത് പിടിക്കുകയും ചെയ്യുന്നു.

കുറച്ചു സമയം കഴിഞ്ഞ് ഇത് തുടച്ചു മാറ്റാവുന്നതാണ്. കുറച്ചു ദിവസങ്ങൾ തുടർച്ചയായി ഇത് ചെയ്യുന്നത് മുഖത്തെ പാടുകൾ മാറ്റാനും നിറം ലഭിക്കാനും സഹായിക്കും. ഒട്ടേറെ സൗന്ദര്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കറ്റാർവാഴ, ആൻറി ബാക്ടീരിയൽ ആൻറി ഓക്സിഡൻറ് ഗുണങ്ങളാൽ സമ്പന്നമാണ് മഞ്ഞൾ, കറുത്ത പാടുകൾ മാറ്റുന്നതിന് സഹായകമാണ് ആര്യവേപ്പിലയും. ഇവ മൂന്നും ചേർന്ന് തയ്യാറാക്കുന്ന ഈ പാക്ക് ഗുണപ്രദമാണ്. കൂടുതൽ അറിയാനായി വീഡിയോ കാണുക.

1 thought on “മുഖക്കുരുവും കറുത്ത പാടുകളും വീട്ടിൽ തന്നെ മാറ്റാം.. മൂന്ന് ചേരുവകൾ മാത്രം മതി..| Homemade Neem Face Pack”

Leave a Comment

×