നമ്മൾ ഒരുപാട് കഷ്ടപ്പെടുന്നത് സന്തോഷപൂർവ്വമായ ഒരു ജീവിതം മുന്നോട്ടു നയിക്കാൻ ആണ്. നമ്മുടെ ജീവിതത്തിൻറെ നല്ലൊരു ശതമാനവും നമ്മൾ ചിലവഴിക്കുന്നത് വീടുകളിലാണ്. നമ്മുടെ വീടിൻറെ വടക്ക് കിഴക്കേ മൂല അഥവാ ഈശാനുകോൺ വളരെ പ്രധാനപ്പെട്ട ഒന്നുതന്നെ. നമ്മുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം നിർണയിക്കുന്ന ഒരു സ്ഥലം കൂടിയാണിത്. വടക്ക് കിഴക്കേ മൂലയിൽ നമ്മൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.
ഏറ്റവും മനോഹരമായ സൂക്ഷിക്കേണ്ട ഒരു സ്ഥലം കൂടിയാണിത്. ഈ ഭാഗത്ത് യാതൊരു കാരണവശാലും വേസ്റ്റ് കുഴികളും മലിനമായ വസ്തുക്കൾ നിക്ഷേപിക്കുകയും ചെയ്യാൻ പാടുള്ളതല്ല. ഒരു കാരണവശാലും ആ ഭാഗത്ത് സെപ്റ്റിക് ടാങ്ക് വരാൻ പാടുള്ളതല്ല. പലരും നേരിടുന്ന കഷ്ടപ്പാടിന്റെ ഒരു കാരണം ചിലപ്പോൾ ഇതാവാം. ഉയരമുള്ള വൃക്ഷങ്ങൾ അല്ലെങ്കിൽ കാട് പോലെ പടർന്നുപന്തലിച്ച് വൃക്ഷങ്ങൾ.
അവിടെ മുഴുവനും മൂടിയിരിക്കുന്ന പോലത്തെ വൃക്ഷങ്ങൾ ഇതൊന്നും ഈ ഭാഗത്ത് ഒരിക്കലും വരാൻ പാടുള്ളതല്ല. ഈ മൂലയിലൂടെയാണ് നമ്മുടെ വീട്ടിലേക്കുള്ള എല്ലാ ഐശ്വര്യവും കടന്നുവരുന്നത്. അവിടെ ഒരു മറ സൃഷ്ടിക്കുകയാണെങ്കിൽ ആ ഭാഗത്തേക്ക് കാറ്റും വെളിച്ചവും ഒന്നും തന്നെ കടന്നു വരുകയില്ല.
കന്നിമൂലയെക്കാളും ഉയരം കൂടിയ ഒന്നും തന്നെ വടക്ക് കിഴക്കേ മൂലയിൽ വരാൻ പാടുള്ളതല്ല അത് വളരെയധികം ദോഷം ചെയ്യും. മനോഹരമായ പൂന്തോട്ടമോ പൂക്കൾ നിറഞ്ഞ കുളം ഈ ഭാഗത്ത് വരുന്നത് വളരെ ഉചിതം തന്നെ. ഈ ഭാഗത്ത് സ്റ്റഡി റൂം അല്ലെങ്കിൽ റീഡിങ് റൂം ഇവയൊക്കെ വരുന്നത് ഏറ്റവും ഉചിതമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.