വീട്ടിൽ ഈ ഭാഗങ്ങളിൽ ചൂല് വെച്ചാൽ ഐശ്വര്യവും സമ്പത്തും കുമിഞ്ഞു കൂടും…

വീടിൻറെ വാസ്തു അനുസരിച്ച് ഓരോ വസ്തുക്കൾക്കും കൃത്യമായ സ്ഥാനമുണ്ട്. വീടിൻറെ ഓരോ സ്ഥാനത്തും പ്രത്യേകമായ ഓരോ ഊർജ്ജം പ്രഭാവനം ചെയ്യുന്നതാണ്. ചില സാധനങ്ങൾ സ്ഥാനം തെറ്റി വെച്ചാൽ അത് നിരവധി പ്രശ്നങ്ങൾക്ക് കാരണമായി തീരും. കുടുംബത്തിലെ ഐശ്വര്യ കുറവിനും രോഗ ദുരിതങ്ങൾക്കും ഇവയൊക്കെ കാരണമായി തീരുന്നു. വളരെ നിസ്സാരമെന്ന് നമ്മൾ കരുതുന്ന പല വസ്തുക്കളും പ്രാധാന്യം നൽകേണ്ടതാണ്. നമ്മൾ വളരെ നിസ്സാരമായി കാണുന്ന.

ഒന്നാണ് ചൂല്, എന്നാൽ അത് സ്ഥാനം തെറ്റി വെച്ചാൽ ധനപരമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. ചൂല് യഥാസ്ഥാനത്ത് വെക്കേണ്ടത് വളരെ പ്രധാനമാണ്. ഒരുപാട് മോശമായ രീതിയിലുള്ള ചൂല് ഒരിക്കലും വീട്ടിൽ ഉപയോഗിക്കാൻ പാടുള്ളതല്ല. പരമാവധി തേഞ്ഞുകഴിഞ്ഞ ചൂല് ഒരു കാരണവശാലും ഉപയോഗിക്കാൻ പാടുള്ളതല്ല. യഥാസ്ഥാനത്ത് ചൂല് വെച്ചാൽ ധനപരമായി നേട്ടങ്ങൾ ഉണ്ടാവും.

വടക്കു കിഴക്ക് മൂലയിൽ ഒരു കാരണവശാലും ചൂല് സൂക്ഷിക്കാൻ പാടുള്ളതല്ല അത് ഒരുപാട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. അതുപോലെതന്നെ കന്നിമൂലയായ തെക്കുപടിഞ്ഞാറ് ഭാഗത്തും ഒരു കാരണവശാലും ചൂല് വെക്കാൻ പാടുള്ളതല്ല. സാമ്പത്തിക ബുദ്ധിമുട്ടുകളും ആരോഗ്യപരമായ പ്രശ്നങ്ങളും വരുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. അഗ്നി മൂലയായ തെക്ക് കിഴക്കേ മൂലയിലും ചൂല് വയ്ക്കാൻ പാടുള്ളതല്ല.

അങ്ങനെ വയ്ക്കുമ്പോൾ ധനപരമായ ഒട്ടനവധി പ്രശ്നങ്ങളാണ് വരിക. ഒരു കാരണവശാലും കോണിപ്പടിയുടെ അടിയിൽ ചൂല് വയ്ക്കാൻ പാടുള്ളതല്ല. ഉപയോഗശൂന്യമായ വസ്തുക്കൾ കോണിപ്പടിയുടെ അടിയിലായി സൂക്ഷിക്കുന്ന പ്രവണത പലരിലും കണ്ടിട്ടുണ്ട് എന്നാൽ അതും വളരെ ദോഷകരമാണ്. കടബാധ്യത വർദ്ധിച്ചുവരുന്ന സാധ്യതകൾ ഉണ്ടാകും. തുടർന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×