രക്തത്തിൽ ഇത് വർദ്ധിച്ചാൽ വൃക്ക തകരാറിലാകും, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട…| Kidney Problem Malayalam

Kidney Problem Malayalam : ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി അഥവാ വൃക്ക. ശരീരത്തിലെ അരിപ്പ എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. ആവശ്യമില്ലാത്ത വസ്തുക്കളെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു അവയവം കൂടിയാണിത്. ആരോഗ്യകരമായ ശരീരത്തിന് വൃക്കയുടെ ശരിയായ പ്രവർത്തനം ആവശ്യമാണ്. കുഞ്ഞു മണിവൃക്ക തകരാറിലായാൽ ശരീരത്തിന്റെ മൊത്ത പ്രവർത്തനങ്ങളും തകരാറിൽ ആകും.

കിഡ്നിയെ ബാധിക്കുന്ന ചില രോഗങ്ങൾ അതിൻറെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് രക്തത്തിലെ ക്രിയാറ്റിന്റെ അളവ്. ക്രിയാറ്റിൻ അളവ് ഉയരുന്നത് കിഡ്നി പ്രശ്നങ്ങൾ കണ്ടുപിടിക്കാനുള്ള ഒരു പ്രധാന വഴി കൂടിയാണ്. സാധാരണയായി.6 മുതൽ 1.1 വരെയാണ് ഇതിൻറെ നോർമൽ അളവ് എന്നാൽ ഇതിനെക്കാളും കൂടുതൽ ആയാൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ക്രിയാറ്റിൻ വഴിയാണ് മസിലുകൾക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം ലഭിക്കുന്നത്.

ഉല്പാദിപ്പിക്കുന്നത്. ആവശ്യമുള്ള ക്രിയാറ്റിൻ ഉപയോഗിച്ചതിനു ശേഷം ബാക്കിയുള്ളവ വൃക്കയിലൂടെ പുറന്തള്ളുന്നു. ക്രിയാറ്റിൻ അളവ് കൂടുതലാണെങ്കിൽ ശരിയായി പ്രവർത്തിക്കുന്നില്ല എന്നാണ് അർത്ഥം. ചില സന്ദർഭങ്ങളിൽ വൃക്കയുടെ പ്രശ്നങ്ങൾ കാരണം അല്ലാതെയും ക്രിയാറ്റിൻ തോതു വർദ്ധിക്കാം. കൂടുതൽ വ്യായാമം ചെയ്യുമ്പോൾ, കഠിനമേറിയ ശാരീരിക അധ്വാനം ചെയ്യുമ്പോൾ, നിർജലീകരണം, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ.

കഴിക്കുമ്പോൾ, പാമ്പിൻറെ കടിയേറ്റാൽ, ചില മരുന്നുകളുടെ ഉപയോഗം, പ്രമേഹം രക്തസമ്മർദ്ദം എന്നിവ കൂടുതലാണെങ്കിൽ ഇങ്ങനെയുള്ള പല സന്ദർഭങ്ങളിലും ക്രിയാറ്റിൻ തോത് വർദ്ധിക്കുന്നു. എന്നാൽ ചിലതൊക്കെ താൽക്കാലിക മാത്രമാണ് പക്ഷേ വൃക്കയുടെ തകരാറുമൂലം ആണെങ്കിൽ അവ ചികിത്സിക്കേണ്ടതുണ്ട്. ഇതുമൂലം ഉണ്ടാകുന്ന രോഗ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് കൃത്യമായ സമയത്ത് ചികിത്സ എടുക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Scroll to Top