പറശ്ശിനിക്കടവ് മുത്തപ്പൻ ഐതിഹ്യം അറിയാത്തവർ ഇതൊന്നു കേട്ട് നോക്കൂ…

വടക്കൻ കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. വളപട്ടണം നദിയുടെ തീരത്തായാണ് ഈ പുണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ കൊട്ടിയൂർ ക്ഷേത്രം പോലുള്ള പല ക്ഷേത്രങ്ങളിലൂടെയും ആണ് ഈ നദി ഒഴുകുന്നത്. അതുകൊണ്ടുതന്നെ ഈ നദിയെ പുണ്യ നദിയായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ മുത്തപ്പൻ ആണ്. പറശ്ശിനിക്കടവ് മുത്തപ്പൻ കുടുംബത്തിൽ പെട്ടവരാണ് പ്രധാന പൂജകൾ നടത്തുന്നത്.

എപ്പോഴും അമ്പും വില്ലും ശ്രീ മുത്തപ്പൻ കയ്യിൽ കരുതുന്നു. മുത്തപ്പനെ ആരാധിക്കുന്ന സ്ഥലങ്ങൾ എല്ലാം നടപ്പുര എന്നറിയപ്പെടുന്നു. മുത്തപ്പന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട നിരവധി കഥകൾ നിലവിലുണ്ട്. പാരിക്കുട്ടി ഭഗവതിയാണ് മുത്തപ്പന്റെ വളർത്തമ്മ എന്നതാണ് വിശ്വാസം. നാടുവാഴിയായ അയ്യന്തരവാഴിയുടെ ഭാര്യയായിരുന്നു പാറുക്കുട്ടി. വർഷങ്ങളായി ഇവർക്ക് സന്താന സൗഭാഗ്യം ഉണ്ടായിരുന്നില്ല.

പയ്യാവൂർ ക്ഷേത്രത്തിലെ ശിവ ഭക്തിയായിരുന്നു പാറുക്കുട്ടി. നിത്യേന ക്ഷേത്രദർശനം നടത്തിയിരുന്നു. ഒരു ദിവസം ഉറക്കത്തിൽ ശിവഭഗവാൻ പ്രത്യക്ഷപ്പെട്ട് നിൻറെ വിഷമങ്ങൾ എല്ലാം മാറുമെന്നും നിന്നെ ഞാൻ അനുഗ്രഹിച്ചിരിക്കുന്നു എന്നും പറഞ്ഞു. അടുത്തദിവസം കുളിക്കാൻ പോയ പാറുക്കുട്ടി ഒരു പച്ച തെങ്ങോലയിൽ ഒരു കുട്ട ഒഴുകി വരുന്നതായി കണ്ടു.

പാരിക്കുട്ടിയുടെ അടുത്ത് വന്ന് കല്ലിൽ തട്ടി നിന്ന് കൊട്ടയിൽ ഒരു ആൺകുട്ടിയെ കണ്ടു. മാതൃവത്സല്യത്താൽ പാറുക്കുട്ടി ആ ആൺകുട്ടിയെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. ഭർത്താവും സ്വന്തം മകനായി കുട്ടിയെ അംഗീകരിച്ചു. ദൈവം തന്ന നിധിയായി ആ കുട്ടിയെ അവർ കണക്കാക്കി. ബ്രാഹ്മണ വിധിപ്രകാരമുള്ള പൂജാകർമ്മങ്ങൾ കുട്ടി പഠിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അതിൽ അവനെ താൽപര്യം ഉണ്ടായിരുന്നില്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.

×