Menopause symptoms : ഒരു സ്ത്രീയുടെ ആർത്തവ പ്രക്രിയ നിലയ്ക്കുന്നതിനെയാണ് ആർത്തവവിരാമം എന്ന് പറയുന്നത്. 45 വയസ്സ് മുതൽ 55 വയസ്സിനുള്ളിൽ ഇത് മിക്കവരിലും സംഭവിക്കും. ആർത്തവവിരാമത്തിനു ശേഷം സ്ത്രീകളിൽ ഉല്പാദിപ്പിക്കുന്ന ഈസ്ട്രജന്റെ അളവ് കുറയും. അതോടെ ഒരു സ്ത്രീ ഗർഭം ധരിക്കാനുള്ള സാധ്യത പൂർണ്ണമായും ഇല്ലാതാകും. ഈസ്ട്രജന്റെ അളവ് കുറയുന്ന തോടുകൂടി ധാരാളം ആരോഗ്യ പ്രശ്നങ്ങൾ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നു. ആർത്തവവിരാമ ഘട്ടത്തിലെ മാറ്റങ്ങൾ മാനസിക സമ്മർദ്ദം സൃഷ്ടിക്കുകയും.
അതുമൂലം ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യുന്നു. ഹൃദയ പ്രവർത്തനങ്ങൾ, ദഹനം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, നാഡീവ്യൂഹം എന്നിവയെല്ലാം ഇത് പ്രതികൂലമായി ബാധിക്കും. കുടുംബാംഗങ്ങളുടെ ശരിയായ പങ്കാളിത്തം ഉണ്ടെങ്കിൽ മാത്രമേ സ്ത്രീകൾക്ക് ഇത് നേരിടുവാൻ സാധിക്കുകയുള്ളൂ. ആർത്തവവിരാമ സമയത്ത് ആരോഗ്യത്തോടെ ഇരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പോഷകങ്ങൾ നിറഞ്ഞ ആഹാരരീതി പിന്തുടരുക.
ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും ആൻറി ഓക്സിഡന്റുകളും നിറഞ്ഞ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉപയോഗിക്കുക. പാലുൽപന്നങ്ങളും നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും വളരെ നല്ലതാണ്. ജങ്ക് ഫുഡ്സ്, എണ്ണപ്പലഹാരങ്ങൾ എന്നിവയിൽ അധികമായി സോഡിയം അടങ്ങിയിട്ടുണ്ട് ഇവ പല രോഗങ്ങൾക്കും കാരണമാകും. ഭക്ഷണത്തിനു പുറമേ വ്യായാമവും വളരെ പ്രധാനപ്പെട്ടതാണ്. ശരീരത്തെ ഉന്മേഷത്തോടെ.
വയ്ക്കാൻ സഹായിക്കുന്നത് പതിവായ വ്യായാമങ്ങളാണ്. ഉറക്കത്തിന് വളരെയധികം പ്രാധാന്യം നൽകുക. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിനായി ചില കളികളോ ധ്യാനങ്ങളോ തിരഞ്ഞെടുക്കുക. നിങ്ങളെ ആശങ്കപ്പെടുത്തുന്ന ലക്ഷണങ്ങൾ കാണുകയാണെങ്കിൽ തീർച്ചയായും ചികിത്സ തേടേണ്ടതാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.