നമ്മളെല്ലാവരും അമ്പലത്തിൽ പോകുന്നവരാണ്, ഈശ്വരനോട് നമ്മുടെ ആഗ്രഹങ്ങൾ പറയാറുമുണ്ടാകും. നമ്മൾ പോകുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠയോട് നമ്മുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പങ്കുവെക്കുന്നു. നമ്മളെല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് നമുക്ക് അറിയാവുന്ന മന്ത്രങ്ങൾ വെച്ച് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഈശ്വരനോട് പറയുന്നു. ക്ഷേത്രത്തിൽ പോകുമ്പോൾ നമ്മൾ പ്രധാന ഈശ്വരനെയും ഉപദേവതന്മാരെയും പ്രാർത്ഥിക്കും.
അതിനുശേഷം പുറത്തിറങ്ങിപ്പോകും എന്നാൽ പലരും കാണാത്ത ഒന്നുണ്ട് ക്ഷേത്രത്തിൻറെ ഏറ്റവും മുന്നിലായി കാണപ്പെടുന്ന ആ ഈശ്വരന്റെ വാഹനത്തിൻറെ പ്രതിഷ്ഠ. അത് പലരും ശ്രദ്ധിക്കാറില്ല. മഹാവിഷ്ണു ക്ഷേത്രത്തിൽ ഗരുഡനെയും, ഗണപതി ക്ഷേത്രത്തിൽ എലിയെയും, മഹാദേവക്ഷേത്രത്തിൽ നന്ദിയെയും, സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മയിലിനെയും ദേവീക്ഷേത്രങ്ങളിൽ സിംഹത്തിനെയും കാണാൻ സാധിക്കുന്നതാണ്.
അങ്ങനെ ഓരോ ദേവനോടും ദേവിയോടും ചേർന്ന് അവരുടെ വാഹനത്തിൻറെ പ്രതിഷ്ഠ ഉണ്ടാവും. പലരും ഈ പ്രതിഷ്ഠകളെ തൊഴാറില്ല എന്നതാണ് വാസ്തവം. നമ്മൾ എല്ലാ പ്രാർത്ഥനയും കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്ന് തിരിച്ചു പോകാറാണ് പതിവ്. എന്നാൽ ശിവക്ഷേത്രത്തിൽ പോയാൽ നിങ്ങൾ തീർച്ചയായും നന്ദിയെ വണങ്ങി വേണം ഈശ്വരനെ പ്രാർത്ഥിക്കാൻ, നന്ദിയോട് അനുവാദം വാങ്ങിച്ചു വേണം.
അകത്തു കടക്കാൻ. ക്ഷേത്രത്തിലേക്ക് കടന്ന ഉടനെ രണ്ടു കൈകളും കൂപ്പി നന്ദിയെ വണങ്ങി 12 പ്രാവശ്യം ഓം നമശിവായ എന്ന മന്ത്രം ചൊല്ലണം. അങ്ങനെ ചെയ്യുന്നവർക്ക് മാത്രമേ അതിൻറെ പൂർണ്ണഫലം ലഭിക്കുകയുള്ളൂ. അതുപോലെ നന്ദിക്ക് സമർപ്പിക്കുന്നതിനായി പൂക്കളോ ഫലങ്ങളോ കൊണ്ടുപോകണം ഇങ്ങനെ ചെയ്യുന്നത് വളരെ ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.
https://youtu.be/DYfK7jQCQxI