മരുന്നുകൾ ഇല്ലാതെ പൈൽസ് രോഗം മാറ്റാം.. ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി..| Piles causes symptoms

Piles causes symptoms : പലരും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് പൈൽസ് അഥവാ മൂലക്കുരു. മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കം ഈ രോഗം. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക് വലിച്ചൽ ഉണ്ടാകുമ്പോഴും കനം കുറയുമ്പോഴും അത് മൂലക്കുരുവിന് കാരണമാകുന്നു. ഇത്തരത്തിലുള്ള രക്തക്കുഴലുകളുടെ മുകളിൽ മർദ്ദം കൂടുമ്പോൾ അവപൊട്ടി രക്തസ്രാവത്തിന് കാരണമാകും.

ഈ രോഗാവസ്ഥ ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാണ്. പാരമ്പര്യം, അമിതഭാരം, കൂടുതൽ സമയം ഇരുന്നു ജോലി ചെയ്യുന്നത്, മലബന്ധം, തെറ്റായ ഭക്ഷണ രീതി തുടങ്ങിയവയെല്ലാമാണ് ചില കാരണങ്ങൾ. അമിതഭാരം ഉള്ളവരിൽ അത് മൂലമുള്ള അമിത മർദ്ദം മലാശയത്തിലെ രക്തക്കുഴലുകളിൽ ബാധിച്ച് അവയ്ക്ക് വീക്കം ഉണ്ടാകുന്നു. അമിതഭാരമുള്ള ഒട്ടുമിക്ക ആളുകളിലും ഈ പ്രശ്നം ഉണ്ടാവും. ഭക്ഷണത്തിലെ നാരുകളുടെ കുറവ് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു അതുമൂലം മലം കട്ടിയാവുകയും.

കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടതായി വരും അതും പൈൽസിന് കാരണമാകുന്നു. മലവിസർജന സമയത്ത് മലദ്വാരത്തിൽ നിന്ന് വേദന ഇല്ലാതെ രക്തസ്രാവം ഉണ്ടാകുന്നതാണ് പൈൽസിന്റെ പ്രധാന ലക്ഷണം. മലദ്വാരത്തിന് ചുറ്റും ഉണ്ടാകുന്ന ചൊറിച്ചിലും പുകച്ചിലും അസ്വസ്ഥതയും ഇതിൻറെ മറ്റൊരു ലക്ഷണമാണ്. ഏതു പ്രായക്കാർക്കും സ്ത്രീപുരുഷഭേദമന്യേ ഈ രോഗം വരാം.

എന്നാൽ ഗർഭിണികളിലും പ്രായമായവരിലും ഇത് കൂടുതലായി കണ്ടുവരുന്നു. കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നവർക്ക് ഈ രോഗസാധ്യതയുണ്ട്. ഇത്തരം വ്യായാമങ്ങൾ കുടലിനും ശരീരത്തിൻറെ കീഴ്ഭാഗത്തിനും ക്ഷതമേൽപ്പിക്കുന്നു. എല്ലാ പൈൽസിനും ശസ്ത്രക്രിയ ആവശ്യമില്ല ആദ്യഘട്ടത്തിൽ ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണ ക്രമീകരണവും ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Comment

Scroll to Top