നിങ്ങൾക്കും പേശിയിൽ വേദന അനുഭവപ്പെടാറില്ലെ?അതിനു കാരണം ഇതാണ്…| Reduce body pain naturally

Reduce body pain naturally : എല്ലാ പ്രായക്കാർക്കിടയിലും കണ്ടുവരുന്ന ഒരു സാധാരണ പ്രശ്നമാണ് പേശിവലിവ് അഥവാ പേശി വേദന. ഇത് ശരീരത്തിലെ ഒരു കൂട്ടംപേശികളുടെ പെട്ടെന്നുള്ള സങ്കോചത്തെ സൂചിപ്പിക്കുന്നു. കൈകൾ കാലുകൾ , കാൽമുട്ട് ,തുടയുടെ മുന്നിലും പിന്നിലും, എന്നിങ്ങനെ എവിടെ വേണമെങ്കിലും ഇത് അനുഭവപ്പെടാം. കാലുകളിലേക്കുള്ള രക്തവിതരണം കുറയുക, ശരീരത്തിലെ ജലാംശം കുറയുന്നത്, കാൽസ്യം മെഗ്നീഷ്യം സോഡിയം.

പൊട്ടാസ്യം എന്നീ ധാതുക്കളുടെ കുറവ് ഇവയെല്ലാം ഇതിനുള്ള പ്രധാന കാരണങ്ങളാണ്. പേശിയിൽ തരുതരുപ്പ് വേദന മരവിപ്പ് എന്നിങ്ങനെ പല ലക്ഷണങ്ങളും ഉണ്ടാവാം. വേദനയുള്ള ഭാഗത്ത് ചൂട് വെള്ളം കൊണ്ട് തടവുന്നത് ഇതിനൊരു ആശ്വാസമാണ്. ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്തുക. പോഷക ആഹാരങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്.

കാൽസ്യം അടങ്ങിയ ഞണ്ട്, സോയാബീൻ , ചെറു മത്സ്യങ്ങൾ എന്നിവയെല്ലാം കൂടുതലായും കഴിക്കാൻ ശ്രദ്ധിക്കുക. കുറച്ചു സെക്കന്റുകൾ മാത്രം തുടരുന്നു എങ്കിലും ഇത് വളരെ കഠിനമായ വേദനയാണ്. ചിലരിൽ വ്യായാമം ചെയ്യുന്ന അവസരങ്ങളിലും ഇത് ഉണ്ടാവാറുണ്ട്. വ്യായാമം ചെയ്യുമ്പോൾ ഇടവേളകളിൽ വെള്ളം കുടിക്കാനും വിശ്രമിക്കാനും മറക്കരുത്. വിറ്റാമിൻ ഇ കഴിക്കുന്നതിലൂടെ.

രക്തയോട്ടം വർദ്ധിപ്പിക്കാൻ സാധിക്കും. മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുള്ള പരിപ്പുകൾ, പയർ വർഗ്ഗങ്ങൾ, ധാന്യങ്ങൾ, ബ്രഡ്, പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാലുൽപന്നങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. പേശി വലിവ് അനുഭവപ്പെട്ട ഭാഗത്ത് കൃത്യമായി മുഷ്ടി ഉപയോഗിച്ച് അമർത്തി കൊടുക്കുക. ഏതാനും തവണ ഇങ്ങനെ ചെയ്താൽ വേദന കുറയും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment

×