അമിതഭാരം കുറയ്ക്കാൻ ഇതിലും നല്ലൊരു എളുപ്പവഴി വേറെയില്ല, ഡോക്ടർ നൽകുന്ന അറിവ്…| Reduce fat from body

Reduce fat from body : ഇന്ന് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് അമിതഭാരം. ഇതുമൂലം നിരവധി രോഗങ്ങൾ ഉണ്ടാവുന്നു അതുകൊണ്ടുതന്നെ അമിതഭാരം കുറയ്ക്കേണ്ടത് വളരെ പ്രധാനമാണ്. കുട്ടികളിലും ചെറുപ്പക്കാരിലും മധ്യവയസ്കരിലും ഇത് ഒരുപോലെ കാണപ്പെടുന്നു. ഏതു പ്രായക്കാരെയും ബാധിക്കുന്ന ഈ അവസ്ഥ ഇല്ലാതാക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാകുന്നു. ഒരു ചെറുപ്പക്കാരൻ ആയാലും പ്രായമായ വ്യക്തി ആയാലും ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ വിട്ടുവീഴ്ചകൾ ഒന്നും തന്നെ ചെയ്യാനില്ല.

ശരീരത്തിലെ കൊഴുപ്പ് ആരോഗ്യത്തിന് ബാധിക്കും വിധം ഉയരുന്നതിനെയാണ് അമിതവണ്ണം എന്ന് കണക്കാക്കുന്നത്. ശരീരത്തിലെ അധിക കൊഴുപ്പ് കത്തിച്ചു കളയാനും കുറച്ചധികം ഭാരം ചൊരിഞ്ഞ് കളയാനും ആയി നിയന്ത്രിതമായ ഭക്ഷണക്രമം പാലിക്കുന്നതിൽ തുടങ്ങി പതിവായി വ്യായാമങ്ങളും ചെയ്യുന്നത് വരെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ശരീരഭാരം കുറയ്ക്കണമെങ്കിൽ ശ്രദ്ധിക്കേണ്ടതായുള്ള ചില കാര്യങ്ങളുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരേണ്ടതുണ്ട്.

ഉറക്കക്കുറവ് പലപ്പോഴും അമിതഭാരത്തിന് കാരണമാകുന്നു. കൃത്യമായി വ്യായാമങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ പോലും ഉറക്കക്കുറവ് ശരീരത്തിലെ അമിത കൊഴുപ്പിനെ കുറയ്ക്കുന്നതിനുള്ള കഴിവിനെ പരിമിതപ്പെടുത്തും. ഏതൊരു വ്യക്തിയും ആറുമണിക്കൂറിലെ കൂടുതലായി നീണ്ട ഉറക്കം നേടിയെടുക്കേണ്ടതുണ്ട്. ഭാരം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ആരോഗ്യകരമായ ഭക്ഷണ രീതിയാണ്.വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണ വിഭവങ്ങൾ ആരോഗ്യകരമാണ്.

അതുപോലെതന്നെ അവയിൽ അനാവശ്യമായ കൊഴുപ്പുകൾ, കലോറികൾ എന്നിവയില്ല എന്ന് ഉറപ്പുവരുത്തണം വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കുവാൻ ശ്രമിക്കുക. ശരീരത്തിലെ പ്രധാന ഊർജ്ജസ്രോതസ്സുകളിൽ ഒന്നാണ് വെള്ളം. ദഹനം മെച്ചപ്പെടുത്താനും മാലിന്യങ്ങളെ നീക്കം ചെയ്യാനും ഇത് ഏറെ സഹായിക്കുന്നുണ്ട്. ധാരാളം വെള്ളം കുടിക്കുന്നത് കൊഴുപ്പുകളെയും കാർബുകളെയും ഒഴിവാക്കുവാൻ സഹായിക്കും. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തമായി അറിയുന്നതിന് വീഡിയോ കാണൂ.

Scroll to Top