പല്ലുകൾ പളുങ്കു പോലെ തിളങ്ങാൻ ഇതാ ചില പൊടിക്കൈകൾ, ഉടൻ തന്നെ റിസൾട്ട് കിട്ടും…| Teeth whitening at home

Teeth whitening at home : സൗന്ദര്യത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് നല്ല പല്ലുകൾ. നല്ല ചിരിയുടെ പ്രധാന അടിസ്ഥാനം കൂടിയാണിത്. മഞ്ഞനിറത്തിലുള്ള പല്ലുകൾ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ചിരിക്കാൻ പലരെയും പ്രേരിപ്പിക്കാത്ത ഒരു ഘടകം കൂടിയായി ഇതിനെ കണക്കാക്കാം. വളരെ വിലകൂടിയ ടൂത്ത് പേസ്റ്റുകൾ ഉപയോഗിച്ച് മിനിറ്റുകൾ ഓളം പല്ലുതേക്കുന്ന നിരവധി ആളുകൾ ഉണ്ട് എന്നാൽ അതിലൊന്നും യാതൊരു കാര്യവുമില്ല എന്ന പരാതികളാണ് പതിവായി നാം കേൾക്കുന്നത്.

കെമിക്കലുകൾ അടങ്ങിയ ഇത്തരത്തിലുള്ള ടൂത്ത് പേസ്റ്റുകൾ പല്ലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. പല്ലിൽ മഞ്ഞ കറകൾ അടിഞ്ഞു കൂടുന്നതിനുള്ള കാരണങ്ങൾ പലതാണ്. ജീവിതശൈലിയിലെ ചില തെറ്റുകൾ തന്നെയാണ് ഇതിന് കാരണമാകുന്നത്. അമിതമായി പുകവലിക്കുന്നവർക്കും ഫാൻ മസാല പോലുള്ളവ ഉപയോഗിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാം. ഭക്ഷണം കഴിച്ചതിനുശേഷം വൃത്തിയായി വായ കഴുകാത്തവരിലും അമിതമായി കാർബണേറ്റ് ഡ്രിങ്കുകൾ.

കുടിക്കുന്നവരിലും പല്ലിൽ മഞ്ഞനിറം ഉണ്ടാവുന്നു. ഇത് അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്തതുകൊണ്ട് തന്നെ ഏതു പ്രായക്കാർക്കും ഇവയൊക്കെ ഉപയോഗിച്ച് നോക്കാവുന്നതാണ്. വീട്ടിൽ തന്നെ നട്ടുവളർത്തുന്ന മഞ്ഞൾ നന്നായി ഉണക്കിപ്പൊടിച്ച് അതിലേക്ക് അല്പം വെളിച്ചെണ്ണ ചേർത്ത് പല്ലുകൾ.

അത് ഉപയോഗിച്ച് തേക്കുക. വേഗത്തിൽ തന്നെ റിസൾട്ട് ലഭിക്കും. കൂടാതെ മഞ്ഞളിനോടൊപ്പം കുറച്ചു ഉപ്പു കൂടി ചേർത്ത് പല്ലുകൾ വൃത്തിയാക്കിയാൽ പെട്ടെന്ന് തന്നെ മഞ്ഞക്കറകൾ പോകും. കുറച്ചു പുളിയെടുത്ത് അതിലേക്ക് അല്പം നെല്ലിക്ക പൊടിയും കുറച്ച് ഇന്ദുപ്പും കൂടി ചേർത്തു നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഉപയോഗിച്ച് പല്ലുകൾ തേച്ചാലും എളുപ്പത്തിൽ മഞ്ഞക്കറകൾ നീങ്ങി കിട്ടും.

×