കാലിൽ കാണപ്പെടുന്ന ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്, വെരിക്കോസ് വെയിനിന്റേതാവാം…

ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് വെരിക്കോസ് വെയിൻ. എന്നാൽ ഇന്ന് പലരും ഇതിനെ ഒരു സൗന്ദര്യ പ്രശ്നമായാണ് കണക്കാക്കുന്നത്.കാലിലെ വെയ്നുകൾ തെറ്റായി വീർത്തു തടിച്ച് പിണഞ്ഞ പാമ്പിനെ പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ. മിക്ക ആളുകളിലും ഇത് ഒരു സൗന്ദര്യ പ്രശ്നമായി ഏറെ നാൾ നിലനിൽക്കുന്നു. കാല് വേദന, ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, വ്രണങ്ങൾ, കാലിൽ എപ്പോഴും കഴപ്പ്, കാലിലെ തൊലി കറുത്ത കട്ടിയായി വരിക.

മുറിവുകൾ ഉണങ്ങാൻ താമസം, വ്രണങ്ങൾ ഉണ്ടാവുക തുടങ്ങിയവയെ എല്ലാമാണ് ഈ രോഗാവസ്ഥയുടെ ചില ലക്ഷണങ്ങൾ. അമിതവണ്ണം ഉള്ളവരിലാണ് ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. പാരമ്പര്യം, സ്ഥിരമായി നിൽക്കുന്ന ജോലി ചെയ്യുന്നവർ, അമിതവണ്ണം, തെറ്റായ ആഹാരരീതി ഇവയെല്ലാമാണ് തുടക്കത്തിൽ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ. ഗർഭാവസ്ഥയിൽ പല സ്ത്രീകൾക്കും ഈ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്.

ഗർഭാവസ്ഥയിലെ ഹോർമോൺ വ്യതിയാനങ്ങൾ സിരകളെ അയച്ചിടുന്നു. ഇവ കാലുകളിൽ മാത്രമല്ല യോനി മുഖത്തും വെരിക്കോസ് വെയിൻ വരുന്നതിന് കാരണമാകും. ഇതിനുള്ള മറ്റൊരു കാരണം കാലിൻറെ ഏറ്റവും ഉള്ളിലെ വെയിനുകൾക്കുള്ളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ്. ഇവയിലൂടെ രക്തസംക്രമണം നടക്കാതിരുന്നാൽ പുറമേയുള്ള വേനുകളിൽ.

കൂടി ഇവ കൂടുതലായി ഒഴുകുന്നു. അവ തടിച്ചു വീർത്ത് വെരിക്കോസ് വെയിനിന് കാരണമാകും. ഈ രോഗാവസ്ഥ ചികിത്സിക്കുന്നതിന് മുൻപ് തന്നെ എന്തുകൊണ്ടാണ് ഇത് ഉണ്ടാവുന്നത് എന്ന് ആദ്യം മനസ്സിലാക്കിയതിനു ശേഷം അതിനനുസരിച്ച് വേണം ചികിത്സ മുന്നോട്ട് പോകാൻ. ഈ രോഗാവസ്ഥയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×