ശരീരം കാണിച്ചു തരുന്ന ഈ ലക്ഷണങ്ങൾ ഹാർട്ടറ്റാക്കിന്റെതാവാം… നിസാരമാക്കി തള്ളിക്കളയരുത്…| These symptoms of a heart attack

These symptoms of a heart attack : ഹൃദ്രോഗങ്ങളിൽ ഏറ്റവും ഭയാനകമായ ഒന്നാണ് ഹൃദ്യഘാതം. ഏറ്റവും കാഠിന്യമേറിയ വേദനയാണ് ഈ സമയത്ത് ഉണ്ടാവുക. പ്രായമായവരിൽ മാത്രം ഉണ്ടായിരുന്ന ഈ പ്രശ്നം ഇന്ന് ചെറുപ്പക്കാരിൽ സഹജമാണ്. ജീവിതശൈലികളിൽ വന്ന തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണം. വ്യായാമ കുറവാണ് പലപ്പോഴും ഈ രോഗത്തിലേക്ക് ചെറുപ്പക്കാരെ നയിക്കുന്നത്. ഹൃദയാഘാതം ഉണ്ടാകുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്നെ ശരീരം ചില ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും.

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നെഞ്ചിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ. ഹൃദയം അപകടത്തിലാണ് എന്നതിൻറെ ഏറ്റവും ആദ്യത്തെ സൂചനയാണ് ഇത്. ഹൃദയദമനികളിൽ ഏതെങ്കിലും രീതിയിൽ തടസ്സം ഉണ്ടായാൽ നെഞ്ചിൽ വേദനയും സമ്മർദ്ദവും ഉണ്ടാകും. ദഹനക്കേട്, നെഞ്ചിരിച്ചിൽ, വയറുവേദന എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്. ഹൃദയവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ലക്ഷണങ്ങൾ.

പലപ്പോഴും ആരും കാര്യമായി എടുക്കാറില്ല. എന്നാൽ ഇത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ശരീരം കാണിക്കുന്ന മറ്റൊരു ലക്ഷണമാണ് ഇടതുവശത്തുനിന്ന് കൈകളിലേക്ക് പുറപ്പെടുന്ന വേദന. നെഞ്ചിൽ നിന്ന് ആരംഭിച്ച ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലേക്ക് പടരും. നെഞ്ചിന്റെ മധ്യഭാഗത്തുനിന്ന് തൊണ്ടയിലേക്ക് പടരുന്ന വിധത്തിൽ വേദനയോ സമ്മർദ്ദമോ ഉണ്ടായാൽ ഇത് ഹൃദയാഘാതത്തിന്റെ ലക്ഷണം ആകാം.

അമിതമായ ക്ഷീണവും, ശരീരത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന ബലഹീനതകളും ഇതിൻറെ പ്രധാന ലക്ഷണമാണ്. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ശരീരം വിയർക്കുന്നത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. നിർത്താതെയുള്ള ചുമ പലപ്പോഴും ഹൃദയത്തിൻറെ ആരോഗ്യ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Comment

Scroll to Top