നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ഈ രോഗം പലപ്പോഴും നിങ്ങൾ പോലും പ്രതീക്ഷിക്കാതെ വരുന്ന ഒന്നാണ്. ശരീരത്തിലെ ഗ്ലൂക്കോസിന്റെയോ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ശരീരം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഹോർമോൺ ആയ ഇൻസുലിൻ വളരെ കുറച്ച് അല്ലെങ്കിൽ ഒട്ടും തന്നെ ഉല്പാദിപ്പിക്കാത്ത അവസ്ഥ വരുമ്പോൾ ശരീരത്തിലെ പ്രധാന ഊർജ്ജസ്രോതസായ.
രക്തത്തിലെ ഗ്ലൂക്കോസിന്റെ കാര്യത്തിൽ ആശങ്കയുണ്ടാക്കുന്നു. ഈ അവസ്ഥ ഉണ്ടാവുമ്പോൾ ശരീരം വേണ്ട സൂചനകൾ നൽകിയിട്ടും പല ആളുകൾക്കും രോഗത്തെ തിരിച്ചറിയുവാനോ നിർണ്ണയിക്കുവാനോ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. മിക്ക ആളുകളും ആദ്യകാല പ്രമേഹ ലക്ഷണത്തെ അവഗണിക്കുന്നതായി മനസ്സിലാക്കാം. പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന്റെ പ്രധാന സൂചനയാണ് പലപ്പോഴും ഇടയ്ക്കിടെ.
മൂത്രമൊഴിക്കാൻ തോന്നുന്നത്. വളരെ എളുപ്പത്തിൽ ക്ഷീണം തോന്നുകയോ അല്ലെങ്കിൽ മിക്കപ്പോഴും ക്ഷീണം അനുഭവപ്പെടുകയോ ചെയ്യുന്നത് പ്രമേഹം മൂലമുള്ള നിർജലീകരണം കൊണ്ടാവാം. പ്രമേഹത്തിന്റെ ആദ്യ ഫലമാണ് വൃക്കയുടെ തകരാറ്, ഇത് മൂത്രനാളിയിലെ അണുബാധ, ഈസ്റ്റ് അണുബാധ എന്നിവ ആവർത്തിച്ചു ഉണ്ടാകുവാൻ കാരണമാകുന്നു.
രക്തത്തിലെ ഗ്ലൂക്കോസ് ശരിയായി ഉപയോഗിക്കുവാൻ കഴിയാതെ വരുമ്പോൾ ശരീരത്തിലെ കൊഴുപ്പ് ശേഖരം തകർക്കും ഇത് ശരീരഭാരം കുറയുന്നതിന് കാരണമാകുന്നു. പ്രമേഹം കാഴ്ച ശക്തിയെയും ബാധിക്കുന്ന ഒന്നാണ്. ഈ രോഗാവസ്ഥ കാരണം ചർമ്മത്തിലും ചില മാറ്റങ്ങൾ പ്രത്യക്ഷപ്പെടാം. കഴുത്ത്, കക്ഷം, അടിവയർ തുടങ്ങിയ ഭാഗങ്ങളിൽ ഇരുണ്ട നിറം കാണപ്പെടുന്നു. വർദ്ധിച്ച വിശപ്പും ദാഹവും ആണ് മറ്റു ലക്ഷണങ്ങൾ. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.