ശരീരത്തിലെ ഈ ലക്ഷണങ്ങൾ യൂറിക് ആസിഡ് ഉയരുന്നതിന്റേതാവാം.. ഒരിക്കലും തള്ളിക്കളയരുത്…| Uric acid crystals in joints

Uric acid crystals in joints : ഇന്നത്തെ കാലത്ത് പലരും അനുഭവിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് യൂറിക് ആസിഡ്. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇത് രക്തക്കുഴലിലെ ലൈനിങ്ങിന് നശിപ്പിക്കുകയും ഇതുമൂലം അറ്റാക്ക് സ്ട്രോക്ക് എന്നിവ ഉണ്ടാവുകയും ചെയ്യുന്നു. കൊഞ്ച്, ഞണ്ട്, കക്ക, താറാവിറച്ചി, ബീഫ്, ചിക്കന്റെ കരൾ, ബ്രെയിൻ, മദ്യം, കോള തുടങ്ങിയവയെല്ലാം.

യൂറിക്കാസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. വൃക്കയുടെ ആരോഗ്യത്തിനും വളരെയധികം ഭീഷണിയാകുന്ന ഒന്നാണ് ഉയർന്ന യൂറിക് ആസിഡ് ഇത് വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, സന്ധിവാതം, മൂത്രാശയത്തിൽ കല്ല്, ഗൗട്ട് ഇവയെല്ലാം ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാണ്. അതിനാൽ തന്നെ യൂറിക് ആസിഡ് ഉയരുന്നത് നിസാരമായി കാണേണ്ട ഒരു പ്രശ്നമല്ല. പ്രമേഹ രോഗികളിൽ , ഇൻസുലിൻ കാർബോഹൈഡ്രേറ്റിനെ തിരിച്ചറിയുന്നതിനുള്ള കഴിവ് കുറയുന്നു.

ഇതിനെയാണ് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയുന്നത്. ഈ രോഗാവസ്ഥ ഉള്ളവരിൽ വൃക്ക യൂറിക് ആസിഡിനെ അരിച്ചു കളയുന്നത് കുറയുന്നു. അതുകൊണ്ടുതന്നെ യൂറിക് ആസിഡ് ശരീരത്തിൽ വർദ്ധിക്കും. അമിതമായ മാനസിക സമ്മർദ്ദം ഉള്ളവരിലും , ഉറക്കക്കുറവുള്ളവരിലും ഇത് ഉയരാനുള്ള സാധ്യത കൂടുതലാണ്.

യീസ്റ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. ശരീരത്തിലെ മസിലുകൾ നന്നായി അനങ്ങുന്നത് യൂറിക് ആസിഡിനെ പുറന്തള്ളാൻ സഹായിക്കും. ചിട്ടയായ വ്യായാമം ഇതിനുള്ള പ്രധാന പരിഹാരമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Comment

×