Vitamin d deficiency symptoms : ഒരു വ്യക്തിയുടെ ആരോഗ്യം അയാൾ കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചിരിക്കുന്നു. എപ്പോഴും ജലദോഷവും തുമ്മലും പനിയും മാറാത്ത പല ആളുകളും നമുക്കിടയിലുണ്ട്. രോഗപ്രതിരോധശേഷി കുറയുന്നതാണ് ഇതിൻറെ പ്രധാന കാരണം. പോഷകങ്ങൾ അടങ്ങിയ ആഹാരത്തിന്റെ കുറവാണ് പ്രതിരോധശേഷി കുറയുന്നതിനുള്ള കാരണം. ഇത്തരം ആളുകൾ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണം പതിവായി കഴിക്കേണ്ടതുണ്ട്.
ശരീരത്തിൻറെ രോഗപ്രതിരോധശേഷി കൂട്ടുന്നതിന് വളരെ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി. സൂര്യപ്രകാശത്തിൽ നിന്നാണ് ഈ വൈറ്റമിൻ ലഭ്യമാകുന്നത്. എല്ലാദിവസവും രാവിലെ കുറച്ച് സമയമെങ്കിലും വെയിൽ കൊള്ളുന്നത് വളരെ നല്ലതാണ് എന്നാൽ ഇന്ന് കുട്ടികളും മുതിർന്നവരും അതിനു പ്രാധാന്യം നൽകുന്നില്ല. ഇത് വൈറ്റമിൻ ഡിയുടെ അഭാവം ഉണ്ടാവുന്നതിന് കാരണമാകും. ഡയറ്റിൽ ചില ആഹാരസാധനങ്ങൾ ഉൾപ്പെടുത്തിയാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കും.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആപ്പിൾ ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡൻറ് ഗുണങ്ങളും ഫൈബറും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനോടൊപ്പം കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കും. ഇഞ്ചി കഴിക്കുന്നതും ഏറെ ഗുണം ചെയ്യും അതിലടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന വസ്തു ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ നിലനിർത്താൻ സഹായിക്കുന്നു. വെളുത്തുള്ളിയും അത്രയേറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് രോഗപ്രതിരോധശേഷി.
വർദ്ധിപ്പിക്കുന്നതിന് പ്രകൃതിദത്ത സംയുക്തങ്ങൾ അടങ്ങിയതാണ് വെളുത്തുള്ളി ഇത് അണുബാധകളിൽ തടയാൻ ശരീരത്തെ സഹായിക്കും. വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങിയ പഴങ്ങളും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ നല്ലതാണ്. ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടർന്നാൽ പല രോഗങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.
https://youtu.be/GzqlMIWzxxc