ചർമ്മവും മുടിയും ഒരുപോലെ സുന്ദരമാക്കാൻ ഈ വിറ്റാമിൻ ശരീരത്തിൽ വേണം…| Vitamin for face glow

Vitamin for face glow : ചർമ്മ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു തലമുറയാണ് ഇന്നത്തേത്. ആരോഗ്യവും സൗന്ദര്യവും ഉള്ള ചർമം ലഭിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക, ആവശ്യത്തിന് വെള്ളം കുടിക്കുക, ഫാസ്റ്റ് ഫുഡുകൾ ഉപേക്ഷിക്കുക, കൃത്യമായ അളവിൽ ഉറക്കം നേടുക, മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കി എന്നും മനസ്സിനെ സന്തോഷമാക്കി വയ്ക്കുക തുടങ്ങിയ പല കാര്യങ്ങളിലും ശ്രദ്ധ നൽകേണ്ടതുണ്ട്.

ചർമ്മ സൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനും വളരെ അത്യാവശ്യമായ ഒരു പോഷകമാണ് വിറ്റാമിൻ ഇ. ശരീരകോശങ്ങളെ സംരക്ഷിക്കുവാനും ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ഉള്ള ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. വീക്കം കുറയ്ക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനും ഒരു പരിധി വരെ വിറ്റാമിൻ ഇ സഹായകമാകും. ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്താനും ദിവസത്തിൽ ഉടനീളം.

ചർമ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്തുന്നതിനും ഇത് വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. ചർമ്മത്തിനെ പ്രകൃതിദത്തമായ രീതിയിൽ പോഷിപ്പിക്കുന്ന ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, പാടുകൾ, മുഖക്കുരുക്കൾ, അൾട്രാവയലറ്റ് രശ്മികൾ, സൂര്യാഘാതം എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിനും വിറ്റാമിൻ ഇ വളരെ ഉപകാരപ്രദമാണ്.

ചർമ്മ സൗന്ദര്യത്തിന് മാത്രമല്ല മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഇത് ഏറെ ഗുണം ചെയ്യുന്നു. തലയോട്ടിക്ക് കരുത്ത് പകരുകയും താരൻ അകറ്റുകയും മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ചുണ്ടുകളുടെ ആരോഗ്യവും അഴകും പുനസ്ഥാപിക്കാനും ചുണ്ടുകളിൽ ഉണ്ടാകുന്ന വരൾച്ച തടയാനും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. വിറ്റാമിൻ ഇ യുടെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.

×