Rheumatoid arthritis diagnosis : സന്ധിവാദങ്ങളിൽ ഒന്നാണ് ആമവാതം. ശക്തമായ വേദന ഉണ്ടാക്കുന്ന ഒരു രോഗമാണിത്. സാധാരണയായി ഈ രോഗം ചെറു ലക്ഷണങ്ങളുമായി ഇടയ്ക്കിടെ വന്നു പോയിരിക്കും. 7 ആഴ്ചകളോ മാസങ്ങളോ ഇടവിട്ടാണ് ഈ രോഗം ഉണ്ടാവുക. ഓരോ വ്യക്തികളിലും ഉണ്ടാവുന്ന ലക്ഷണങ്ങൾക്ക് മാറ്റം ഉണ്ടാകും. ആദ്യമായി ഉണ്ടാവുന്ന പ്രധാന ലക്ഷണമാണ് തളർച്ച, അസാധാരണമായ വിധം തളർച്ച അനുഭവപ്പെടും. കാലത്ത് എണീറ്റതും അനുഭവപ്പെടുന്ന മരവിപ്പ് വാതത്തിന്റെ ആദ്യ ലക്ഷണമാണ്.
കുറേസമയം ഇരുന്നു എഴുന്നേൽക്കുമ്പോഴോ ഉറക്കം എഴുന്നേൽക്കുമ്പോഴോ മരവിപ്പ് ഉണ്ടാവാം. ഒന്നോ അതിലധികമോ സന്ധികളിൽ മരവിപ്പ് അനുഭവപ്പെടാം. സാധാരണയായി കൈകളിലെ സന്ധികളിലാണ് ഇത് അനുഭവപ്പെടുന്നത് ആദ്യഘട്ടങ്ങളിൽ വിരലുകളിലും കൈക്കുഴകളിലും ആണ് വേദന അനുഭവപ്പെടുക പിന്നീട് അത് കാൽമുട്ട് കണങ്കാൽ കാൽപാദം തുടങ്ങിയവയിലേക്ക് വ്യാപിക്കും. സന്ധിവേദനയോടും വീക്കത്തോട് ഒപ്പം പനി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ആമവാതം ആണെന്ന് ഉറപ്പിക്കാം.
എന്നാൽ 100 ഡിഗ്രി ഫാരൻഹീറ്റിനെക്കാൾ കൂടുതൽ പനിയുണ്ടെങ്കിൽ അത് അണുബാധയുടെയോ മറ്റേതെങ്കിലും രോഗത്തിന്റെയോ ലക്ഷണങ്ങൾ ആവാം. കൈകൾക്ക് പൊള്ളലേറ്റതു പോലുള്ള വേദനയും നീറ്റലും അനുഭവപ്പെടും. നടക്കുമ്പോൾ കൈകാലുകളുടെ സന്ധികളിൽ നിന്ന് പൊട്ടുന്നത് പോലുള്ള ശബ്ദവും ഉണ്ടാവും. ക്ഷീണം, തളർച്ച, കണ്ണ് വരളുക, വായ വരളുക, കണ്ണ് ചൊറിയുക.
കണ്ണിൽനിന്ന് വെള്ളം വരിക, ഭാരം കുറയുക, വിശപ്പില്ലായ്മ, ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ശ്വസിക്കുമ്പോൾ നെഞ്ചുവേദന തുടങ്ങിയവയെല്ലാമാണ് രോഗം തുടങ്ങുമ്പോൾ ഉള്ള ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെതന്നെ രോഗനിർണയം നടത്തുകയും ചികിത്സ തേടേണ്ടതും ഉണ്ട് . ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
Pingback: ഇത് അറിയാതെ എന്ത് തേച്ചിട്ടും മുഖം വെളുക്കുകയില്ല..| Skin whitening home remedies