നിങ്ങൾ നാരങ്ങ കഴിക്കുന്നത് ഇങ്ങനെയാണോ.. ഇതുപോലെ കഴിച്ചു നോക്കൂ ഗുണങ്ങൾ ഇരട്ടിയാവും..| Benefits to Drinking Warm Lemon Water

Benefits to Drinking Warm Lemon Water : ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഭക്ഷ്യവസ്തു ആണ് നാരങ്ങ. അല്പം പുളിരസമുള്ള ഇവ നൽകുന്ന ഗുണങ്ങൾ ചെറുതല്ല. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ അല്പം നാരങ്ങ പിഴിഞ്ഞ് കുടിക്കുകയാണെങ്കിൽ പല രോഗങ്ങൾക്കും അത് വളരെയധികം ഗുണം ചെയ്യും. അമിതഭാരം നിയന്ത്രിക്കുവാൻ സഹായിക്കുന്ന ഒരു പാനീയമാണിത്. വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, സിഗ്, പൊട്ടാസ്യം, മാംഗനീസ് എന്നിവ ധാരാളം നിറഞ്ഞിരിക്കുന്നു.

അതുകൊണ്ടുതന്നെ ഒട്ടേറെ പോഷകങ്ങൾ ഒരു പഴത്തിലൂടെ ലഭിക്കുന്നു. അമിതവണ്ണം, ദഹനക്കേട്, വൃക്കയിലെ കല്ലുകൾ, ആസിഡ് റിഫ്ലെക്സ് എന്നിങ്ങനെയുള്ള ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരമാണിത്. പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനായി ഇവ സഹായിക്കും. ദഹനക്കേടിനുള്ള ഏറ്റവും നല്ല പരിഹാരമാണ് നാരങ്ങ. മലബന്ധം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഭക്ഷണത്തിനു മുകളിൽ കുറച്ചു നാരങ്ങാ നീര് പിഴിഞ്ഞൊഴിക്കുക.

ചർമ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പല്ലുകളുടെ മഞ്ഞനിറം അകറ്റുന്നതിനും നാരങ്ങ വളരെ വലിയ പങ്ക് വഹിക്കുന്നു. വായ്നാറ്റം, പല്ലുവേദന, മോണയിലെ രക്തസ്രാവം എന്നിവ പരിഹരിക്കാനും പല്ലിലെ മഞ്ഞ കറ അകറ്റാനും നാരങ്ങ ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ, മുഖക്കുരു, കരിവാളിപ്പ് എന്നിവ മാറ്റുന്നതിനും ഇവ സഹായകമാണ്.

മുടിയുടെ ആരോഗ്യത്തിനും നാരങ്ങയുടെ നീര് ധാരാളം ഗുണങ്ങൾ ചെയ്യും. മുടികൊഴിച്ചിൽ, താരൻ, എന്നിവ അകറ്റുന്നതിനായി ഇത് ഉപയോഗിക്കാവുന്നതാണ്. കരളിന്റെയും വൃക്കയുടെയും ആരോഗ്യത്തിന് നാരങ്ങ വളരെ ഗുണം ചെയ്യും. രോഗപ്രതിരോധശേഷി കുറവുള്ളവർക്ക് ഇതിലെ വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

1 thought on “നിങ്ങൾ നാരങ്ങ കഴിക്കുന്നത് ഇങ്ങനെയാണോ.. ഇതുപോലെ കഴിച്ചു നോക്കൂ ഗുണങ്ങൾ ഇരട്ടിയാവും..| Benefits to Drinking Warm Lemon Water”

Leave a Comment

×