Fatty Liver Symptoms Malayalam : ഏറ്റവും വലുപ്പം കൂടിയ രണ്ടാമത്തെ ആന്തരിക അവയവം ആണ് കരൾ അഥവാ ലിവർ. ഇന്നത്തെ ജീവിതശൈലിൽ ഒട്ടേറെ രോഗങ്ങൾ കരളിന് സമ്മാനിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. ചെറിയ അളവിൽ കൊഴുപ്പ് അടിയുന്നത് സാധാരണയാണ് എന്നാൽ ഇതിൻറെ അളവ് കൂടിക്കഴിഞ്ഞാൽ പല സങ്കീർണതയിലേക്കും ഇവ നയിക്കും. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരിലും ഈ പ്രശ്നം കണ്ടുവരുന്നു.
മദ്യപിക്കുന്നവരിൽ മാത്രമല്ല അമിതവണ്ണം ഉള്ളവരിലും ഭക്ഷണം ധാരാളം കഴിക്കുന്നവരിലും ഈ രോഗം പിടിപെടാം. ഈ രോഗാവസ്ഥയുടെ പ്രധാന കാരണം അമിതവണ്ണമാണ്. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നവരിൽ അമിതവണ്ണത്തിന് സാധ്യത ഏറെയാണ്. അമിതമായി ഭക്ഷണം കഴിക്കുന്നവരിൽ ശരിയായ മെറ്റാബോളിസത്തിന്റെ കുറവ് മൂലം ബാക്കി ഉണ്ടാവുന്ന കൊഴുപ്പ് ശരീരത്തിൻറെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്നു.
ഇവ ഫാറ്റി ലിവറിന് കാരണമാകുന്നു. നല്ല ആരോഗ്യത്തിന് ശരിയായ ഡയറ്റ് അനിവാര്യമാണ്. പഴങ്ങൾ ഇലക്കറികൾ പച്ചക്കറികൾ എന്നിവ ധാരാളമായി ഡയറ്റിൽ ഉൾപ്പെടുത്തുക. കൂടാതെ കരളിനെ ശുദ്ധീകരിച്ചു നിലനിർത്താൻ വ്യായാമം അനിവാര്യമാണ്. ദിവസേനയുള്ള ചിട്ടയായ വ്യായാമം ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും വളരെ അത്യാവശ്യമാണ്.
മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിനായി പലതരത്തിലുള്ള വിനോദങ്ങൾ തേടാവുന്നതാണ്. കരൾ രോഗങ്ങൾക്ക് തുടക്കത്തിൽ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ അതുകൊണ്ടുതന്നെ ഇവയെ നിശബ്ദ കൊലയാളികൾ എന്നാണ് പറയുന്നത്. തുടക്കത്തിൽ തന്നെ രോഗം നിർണയിക്കുകയും ചികിത്സ തേടുകയും ചെയ്യുന്നത് ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.